ആ ഒരാള്‍…
ആരാണെന്നറിയില്ല
ഒരിക്കലും കണ്ടതുമില്ല
എങ്കിലും കാത്തിരിക്കാം
വരുമെന്ന പ്രതീക്ഷയില്‍...
പ്രകൃതിയില്‍
അലിഞ്ഞുചേര്‍ന്ന പ്രണയമേ
നിന്നെ വീണ്ടെടുക്കാന്‍...
ഒന്നിച്ചിരുന്ന് കഥകള്‍
പറയുവാന്‍
ഇളം വെയിലില്‍ കൂടെ
നടക്കുവാന്‍
തോരാത്ത മഴയിലും അരികിലായി നില്‍ക്കുവാന്‍
നിലാവില്‍ കുളിരേറ്റിരിക്കുവാന്‍
ഒരിക്കലും
പിണങ്ങാതൊരാള്‍
ഒരിക്കല്‍
വരുമായിരിക്കാം.
കൊഴിഞ്ഞു വീണ
ദിനരാത്രങ്ങളില്‍
ആ സാമിപ്യം സ്വപ്നങ്ങളില്‍
മാത്രമായി...
കാലമിനിയും അകാത്തതോ...
കാത്തിരിക്കുന്നതായി
അറിയാത്തതോ.
കാല്‍പനികതയില്‍ നിന്നും
എന്നു നീ ഇറങ്ങി വരും
കാത്തിരിക്കാം...
വരുമെന്ന പ്രതീക്ഷയില്‍.
