December 31, 2016

കാത്തിരിപ്പ്



എന്തിനായി കാത്തിരിക്കുന്നു...
അന്യമായി തീര്‍ന്ന ചിലതൊക്കെ
സ്വന്തമാകില്ല പിന്നീടൊരിക്കലും.

മനസ്സേ നിന്‍ ഭ്രമങ്ങള്‍
ചുട്ടു പൊള്ളിക്കുന്ന ദീര്‍ഘ നിശ്വാസങ്ങള്‍
വേണ്ടെന്നു പറഞ്ഞു തള്ളിമാറ്റുമ്പോഴും
ഇത്തിരി പിണങ്ങി നില്‍ക്കുമെന്നല്ലാതെ
വീണ്ടും നീ വന്നു പുല്‍കുന്നുള്ളം
കൊതിക്കും പോലെ. 
നാളെ,
 ഈ കാത്തിരിപ്പിനൊരു
 ദിവസമോ വര്‍ഷമോ കൂടിയെന്നാകാം
 എങ്കിലും പൊലിഞ്ഞു തീരാത്ത  സ്വപ്നവുമായി 
 വീണ്ടും കാത്തിരിപ്പുണ്ടാകാം.

December 30, 2016

ആ ഓംകാരം




അപ്രമേയമാണു നിന്‍ ചമത്കാരമെന്നറിയുമെങ്കിലും
അകലെയല്ല നീ എന്നറിയുമെങ്കിലും
തേടി അകലുന്ന മനസ്സിനു ബോധമേകാനായി
      “ആ ഓംകാരം നീ തന്നെയെന്ന്”
നീ പതുക്കെ മന്ത്രിക്കവെ
അതു കേള്‍ക്കാനുള്ള പരിശുദ്ധി
എന്നുള്ളത്തിനേകാനായി
എന്നെന്നും നീ അനുഗ്രഹിക്കില്ലേ കൃഷ്ണാ...

December 29, 2016

ജീവിതം



കാത്തിരിപ്പാണ്...
അകന്നു പോയതൊക്കെയും
    അരികിലായ് വന്നുചേരുമെന്ന പ്രതീക്ഷയാണ്
ജീവിതം.

വേദനകളിലും നഷ്ട്മാകാതെ കാത്തുസൂക്ഷിച്ച
സ്വപനമെന്ന ജീവനം
വേദനയായി മാറുന്നതും ജീവിതം.

കാലം തെറ്റിമഴ പോലെ
മോഹിച്ച പലതും തിരികെയെത്തുമ്പോള്‍
മൌനമായി അകന്നു നില്‍ക്കുന്നതും ജീവിതം.

ജീവിതം ഒന്നേയുള്ളു എന്നറിയുമെങ്കിലും
ജീവിക്കാന്‍ മറന്നുപോകുന്നതും ജീവിതം.

December 26, 2016

സ്വപ്നമെ...



സ്വപ്നമെ
നീ ആരായിരുന്നെന്ന്  
ഒരു വാക്കില്‍ പറയുവാനാകുമൊ ?

ഏറ്റവും പ്രിയമുള്ളതിനെ ഏതൊന്നിലെന്ന്
പറയുന്നതുമെങ്ങിനെ ?

മാഞ്ഞു പോയെങ്കിലും
പല നാള്‍ കഴിഞ്ഞു നീ വന്നു.

മറക്കാതിരുന്ന പലതിലും വീണ്ടും
ഞാന്‍ അലയുമെങ്കിലും,
ഇന്നത്തെ നീ
ആ പഴയ സ്വപ്നമല്ലെന്ന്
എനിക്കറിയാം.
നിനക്കും...

ഉണരുവാന്‍ നേരമായി..
എവിടെയും പതറാതെ വീഴാതെ

മുന്നോട്ടു പോകേണ്ടതല്ലെ.

ഞാനറിയുന്നു

അകലെയാണെങ്കിലും ഒന്നും പറയാറിലെങ്കിലും അറിയുന്നു ഞാൻ... കാണന്നമെന്നില്ലെന്നു പറയുമ്പോൾ തൂവുന്ന കണ്ണുനീരിലും കാണുന്നു ഞാൻ... അകന്നു പോകുന്ന ക...