March 30, 2017

ഇതൊരു വീണപൂവ്


 

 ഏതാനും കരങ്ങള്‍
ഞെരിച്ചു പിഴുതെറിഞ്ഞ
പൂവാണിത്
ഇതൊരു വീണപൂവ്


സ്വപ്നങ്ങളും പ്രതീക്ഷകളും
വെറുതെയായി... ഇത് മണ്‍മറയുകയായി,
മുന്നേ പോയ പതിനായിരങ്ങള്‍ക്ക് കൂട്ടായി,
ഇനി പോസ്റ്റ്മോര്‍ട്ട് മാധ്യമ ലോകത്ത്
ജീവിതം.

ജീവിച്ചു കൊതിതീര്‍ത്തില്ല
അപ്പോഴേക്കും...
വെറുതെ വിലപിച്ചതു കൊണ്ടെന്തു കാര്യം
ധര്‍ണ്ണകള്‍, പ്രക്ഷോഭങ്ങള്‍
അടുത്തൊരു മഴയില്‍
ഒലിച്ചു പോകും.

ഒരു പൂവിന്‍റെ സ്വപ്നവും
നമ്മുടെ കരങ്ങള്‍ക്കിടയില്‍
പിടയുകയില്ല
മനസ്സിലുറപ്പിക്കാം പ്രവര്‍ത്തിക്കാം
പ്രതികരിക്കാം.

Note: 29 December 2012 ല്‍ ഡല്‍ഹിയില്‍ ദാരുണമായി കൊല്ലപ്പെട്ട ജ്യോതിയുടെ ഓര്‍മകളില്‍ ...

March 07, 2017

കണ്മണി...



സുഷുപ്തിയില്‍  താലോലിച്ച കണ്മണി...
നിന്നെ കാണുവാനായി 
  കൊതിച്ചിരുന്നേറെ

ആ നിലാവൊഴുകും പുഞ്ചിരിയും കളിക്കൊഞ്ചലും
ഓര്‍ത്തെടുത്ത പകലുകളില്‍
ഒന്നു മിണ്ടുവാന്‍
മാറോടു ചേര്‍ത്തുവെയ്ക്കുവാനുള്ളം പറഞ്ഞപ്പോഴും
അകലെയുള്ള നിന്നെക്കുറിച്ചൊന്നും 
ചോദിക്കാതിരുന്ന എന്നെ
ഓര്‍മപ്പെടുത്താനായി പരിഭവമെന്നോണം
പറഞ്ഞയച്ചതാണോ...ആ പടം.

 
കാണാതെ പോയി ഈ നാളത്രയും
എങ്കിലും കാണുന്നെന്നും നിന്നെ ഓമലെ...
സ്വപ്നത്തിലും ഒരു ജീവിതമുണ്ടെങ്കില്‍
താലോലിക്കാം നിന്നെ പരിഭവമേതുമില്ലാതെ..
ഇടയ്ക്ക് കൊതിക്കുമ്പോള്‍ 
ആ പടം കാണാം 
നിന്നോട് ഇത്തിരി മിണ്ടാം
അനുഗ്രഹങ്ങളേകാം....

March 02, 2017

ആ കല്‍പ്പടവുകള്‍...



ആ അമ്പലക്കുളവും
        കല്‍പ്പടവുകളും...
പ്രാര്‍ഥനയും സ്നേഹവും
         ഒന്നുചേര്‍ന്നതവിടെയാകാം...
കാത്തിരിപ്പിന്‍റെ  പ്രതീക്ഷയുടെ
          തുടക്കമവിടെയാകാം...
സ്വപ്നങ്ങളിലും വിശ്വാസങ്ങളിലും
           കൂട്ടായി നിന്നും,
 കണ്ണുനീരിലും നെടുവീര്‍പ്പിലും
           താങ്ങായി നിന്നും,
പറഞ്ഞതൊക്കെ മൌനമായി കേട്ട
          ആ പ്രിയമായതിനോട്
എന്‍റെ അന്വേഷണം പറഞ്ഞ കൂട്ടുകാരിക്കായി
            അന്വേഷണം പറയാന്‍ ഞാന്‍ പറയാം...



ഞാനറിയുന്നു

അകലെയാണെങ്കിലും ഒന്നും പറയാറിലെങ്കിലും അറിയുന്നു ഞാൻ... കാണന്നമെന്നില്ലെന്നു പറയുമ്പോൾ തൂവുന്ന കണ്ണുനീരിലും കാണുന്നു ഞാൻ... അകന്നു പോകുന്ന ക...