April 20, 2025

നാഥാ

ഒരു പുഞ്ചിരിയായി നീ 
വിടർന്നാൽ 
മിഴികളിൽ കരുണയും
മൊഴികളിൽ സ്നേഹവും
പൊഴിയും 
ഒരു മെഴുതിരി വെട്ടമായി
ഇരുളിൽ ആശ്വാസമായി
വഴികാട്ടിയാകും
ചിന്തകൾ നൈർമല്യമായി 
കർമങ്ങൾ പരിശുദ്ധമായി
അഭയഹസ്തമായി
ആ കൃപ ചൊരിയും

ഉയിരിൽ
ഉയർത്തെഴുന്നേറ്റാലും 
ഒരു പുൽക്കൂടൊരുക്കി
ഉള്ളം കാത്തിരിപ്പേറെയായി നാഥാ.

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...