January 28, 2015

കൊച്ചുപ്രകുവിന്‍റെ ഇത്തിരി വിശേഷങ്ങള്‍ -പുപ്പുമോളിനും ഒത്തിരി പറയാനുണ്ട്.



പാഠം 2:


             കൊച്ചുപ്രകു  ആളൊരു  ഭക്ഷണ  പ്രിയനാണെന്ന്  ഏവർക്കും  അറിയാവുന്നതാണ് . അമ്മ ഭക്ഷണം വിളമ്പിയാൽ പുപ്പുമോളും  കൊച്ചുപ്രകുവും  ഒന്നിച്ചാണിരിക്കുക. ഭക്ഷണം വിളമ്പാറ് ഓട്ടുകിണ്ണത്തിലാണ്



ഓട്ടു പാത്രങ്ങൾ പണ്ടു കാലത്ത് വീടുകളിൽ സർവസാധാരണമായിരുന്നു . ഓട്ടുരുളി ,ഓട്ടുവിളക്ക് തുടങ്ങിയവ ഇന്നും നമുക്ക് പരിചിതമാണ്. അന്നൊക്കെ  അരി അരിക്കാൻ ഓട്ടുകിണ്ണം തന്നെ വേണം. ഓട്ടു പാത്രത്തിലല്ലാതെ  അരി അരിക്കില്ല എന്ന ആ  നിർബന്ധം ഇന്നും പലരും പിന്തുടരുന്നത് കാണാം.

വീട്ടിലെ ഓരോ  അംഗത്തിനും കാണും ഭക്ഷണം കഴിക്കാനായി  സ്വന്തമായി  ഒരു ഓട്ടുകിണ്ണം . മൂത്തയാളിൽ നിന്നും ഇളയ ആൾക്കാരിലേക്ക്  പോകുന്തോറും ഓട്ടുകിണ്ണത്തിന്‍റെ  വലുപ്പം കുറഞ്ഞുവരും .അതിനാൽ  തന്നെ പുപ്പുമോളുടേത് ഏററവും ചെറിയ പാത്രമായിരുന്നു. ഇത്തിരിയോളം  പോന്ന ആ പാത്രത്തിൽ കഴിക്കുന്നതിനാലാണോ  പുപ്പുമോള്  എന്നും കുഞ്ഞിയായിരിക്കുന്നത് എന്നൊരു ശ്രുതി വരെ പലപ്പോഴായുണ്ടായിരുന്നു .പക്ഷെ അതിലെ രഹസ്യം  കാലങ്ങൾ കഴിഞ്ഞാണ്  പുറത്തുവന്നത് .ഇത്തിരി വലുതായപ്പോൾ പുപ്പുമോൾ ഒത്തിരി ഒന്ന് ആലോചിച്ചപ്പോൾ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കി .???

ആദ്യമേ പറഞ്ഞുവല്ലോ കൊച്ചുപ്രകുവും  പുപ്പുമോളും ഒന്നിച്ചാണ് ഉണ്ണാറെന്ന്  . പുപ്പുമോള് രണ്ടുരുള വായിലിടുമ്പോഴേക്കും കൊച്ചുപ്രകു കഴിച്ചു കഴിഞ്ഞിരിക്കും .ആന്നൊക്കെ  വീണ്ടും ചോറിന്  ആരും ചോദിക്കാറില്ല.. ഓരോരുത്തർക്കും വേണ്ടതെത്രയാണെന്നു  വെച്ചാൽ അവരവുരുടെ കിണ്ണത്തിൽ നിറച്ചു വെച്ചിട്ടുണ്ടാകും 

തന്‍റെ കിണ്ണം കാലിയായാലും  കൊച്ചുപ്രകു  അല്പം അവിടെ ഇരിക്കും, ശേഷം  പതുക്കെ  പുപ്പുമോളോട്  ചോദിക്കും

"പുപ്പുമോള്  വളഞ്ചൻ വീട്ടിലെ ബാലുവേട്ടൻ ചോറുരുട്ടി തിന്നുന്നത് കണ്ടിട്ടുണ്ടോ? "

"ഇല്ല ". പുപ്പുമോള്  മറുപടി പറയും .

"എന്തൊരു  രസാണെന്നൊ .കാണിച്ചു തരാം ."

ഇതും പറഞ്ഞ് കൊച്ചുപ്രകു  പുപ്പുമോളുടെ  കിണ്ണത്തിലെ ചോറെടുത്തുരുട്ടി ബാലുവേട്ടനായി മാറും .

പുപ്പുമോള് ആശ്ചര്യത്തോടെ അത് കാണും

ശേഷം കൊച്ചുപ്രകു പറയും.


“പുപ്പുമോള്  കാട്ടിലെ  നാണുവേട്ടൻ ചോറു തിന്ന ശേഷം ഏമ്പക്കിടണത് കണ്ടിട്ടുണ്ടോ ?

“എങ്ങിനെയാ “ പുപ്പുമോള് ചോദിക്കും

അടുത്ത ഉരുള കഴിച്ചു കൊണ്ട് കാട്ടിലെ നാണുവേട്ടൻ ഏമ്പക്കമിടും..

അങ്ങിനെ  നാട്ടിലെ പലരും ആ കുഞ്ഞി കിണ്ണത്തിന്‍റെ  മുൻപിലെത്തി പങ്കു പറ്റും .

കിണ്ണം കാലിയാകാറായെന്ന്  കണ്ടാൽ കൊച്ചുപ്രകു മെല്ലെ  എഴുന്നേറ്റ് പറയും

“ഇനിയും ഒത്തിരി പേരുണ്ട് നാളെ കാണിക്കാം . പുപ്പുമോള് കഴിച്ചോളൂ .

പാഠം 1:                                                                                                                         തുടരും... 

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...