December 15, 2024

വിപ്ലവം

കഴിഞ്ഞുപോയ
സഹന സമര വീഥിയിൽ
തിരിഞ്ഞു മെല്ലെ നോക്കവേ
അരികിൽ വന്ന കാറ്റിന്
സമരവിളി മുഴക്കവും 
ഉതിർന്നുവീണ മഞ്ഞിന്  
പൊലിഞ്ഞു വീണ രക്തഗന്ധവും. 

ചിരികൾ മാഞ്ഞ ബാല്യം 
ചിതറി വീണ യൗവനം
സ്വപ്നമറ്റ ജീവിതങ്ങൾ
എരിച്ചെടുക്കി നേടിയ
ഊതിക്കാച്ചിയ വിപ്ലവം.

ഉപ്പിനായി അറിവിനായി
ആരാധനയ്ക്കായി
സ്വാതന്ത്ര്യത്തിനായി ജ്വലിച്ചുയർന്ന
ആശയ ദൃഢത ആ വിപ്ലവം.

നാൾവഴിയിൽ കൊഴിഞ്ഞു പോയ 
സഹന സമര വീരരെ നിങ്ങൾ
ഇന്നിലേക്ക്  ഒരുക്കിയ വീഥിയിൽ
ലാഘവം നടന്നു പോകയാണ് നാം.

November 30, 2024

നീ

ഇരുളടഞ്ഞ  വഴിയിൽ
മിന്നാമിനുങ്ങിൻ
നറു വെട്ടമായി 

കനലെരിയും മണ്ണിൽ
പെയ്തിറങ്ങും
വേനൽ മഴയായി

കിതയ്ക്കും നേരം
നീട്ടും കരങ്ങളായി

തപിക്കും നേരം
കുളിരേകും തലോടലായി

വിരഹത്തിൽ 
ജീവശ്വാസമാം പ്രണയമായി
നീ..

അറിയും നേരം
മറയും നിന്നെ
കാണുവാനുള്ളം തിരയാൻ
മടിക്കുന്നതും മറക്കുന്നതും
അത്  അറിയുന്നതും
നീ. 

November 23, 2024

അറിയില്ല

ചിന്തകളിൽ
വിശ്വാസങ്ങളിൽ
നാം അടിമകളായത്
എന്നെന്ന്  അറിയില്ല

കാണുന്നതിൽ
അറിയുന്നതിൽ
അടിച്ചമർത്തലുകൾ
നമ്മുടെ ഭാഗമായത്
എന്നെന്നും അറിയില്ല

അടിമയാക്കാനുള്ള
അടിമത്തം രുചിക്കാനുള്ള
വെമ്പൽ എന്നുമുതൽ
നമ്മുടെതായി
എന്നും അറിയില്ല

സ്വാതന്ത്ര്യം 
സ്വയം നേടാനും
മറ്റുള്ളവർക്ക് ഏകാനും
കഴിയുന്നതാണെന്ന് 
എന്ന് നാം തിരിച്ചറിയും
എന്നും അറിയില്ല.

ഭയമാണ്..
നഷ്ടമാകുമെന്ന ഭയം
നമ്മെ നാം അല്ലാതാക്കുന്ന
ആ ഒന്നിനെ  മറികടക്കാൻ 
ഇനിയും എത്ര നാൾ
ജീവിതം നാം ഹോമിക്കും
എന്നും അറിയില്ല.

തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ ...

അതിനു കഴിയുമോ?
അറിയില്ല.

November 22, 2024

അറിയാം

അരികിൽ നിന്നും   
അകലുകയാണ് നീയെന്ന് 
അറിയാം

ചിരിച്ചു കൊണ്ട്
മനസ്സുകൾ നിറച്ച്
നീ മടങ്ങവേ
നിനക്കു മാത്രമായി
ഒരു വാക്കു പോലും
കരുതിയില്ലെന്നും
അറിയാം.

ആ സ്വപ്നങ്ങൾ
കൈകളിൽ  
വന്നണയുവാൻ    
പിന്നിടേണ്ട പടവുകൾ
ഒത്തിരി ചോദ്യങ്ങൾക്കുള്ള 
നിന്റെ ഉത്തരമാണെന്നും   
അറിയാം.

ഇനി കാണുമോ ?
ഓർമകൾ മാത്രമായി തീരാം
ജീവിത വഴിയിൽ എവിടെയോ
താക്കോൽ കളഞ്ഞുപോയെന്നു
പറയുന്ന ആ മുറിയിൽ
ഇതും ചിതലരിക്കുമെന്ന്  
അറിയാം. 

September 08, 2024

ഇനിയൊരു പകൽ വരും

ഇനിയൊരു പകൽ വരും ഇരുളിനപ്പുറം തിരിച്ചറിവിന്റെ  സുവർണ രശ്‌മികളുമായി ഒരു  നാൾ...

രാഷ്ട്രീയ  അതിരുകൾക്കപ്പുറം  അന്ന് 
വെള്ളരിപ്രാവുകൾ ചിറകടിച്ചുയരും 
വിശ്വാസത്തിന്റെ    
തടവറയിൽ നിന്നും അത് 
വെളിച്ചത്തിലേക്ക്  കുതിക്കും...
അധികാരത്തിന്റെ യുദ്ധം ഇല്ലാതെ 
നയങ്ങളില്‍ കലാപം ഇല്ലാതെ 
എല്ലാം ഒന്നെന്ന പൊരുളറിഞ്ഞ മനസ്സിലേക്ക് 
സ്നേഹമായി  അത് ഉദിച്ചുയരും.

ആ പുലരി  അരികിലായുണ്ട്
കൺകൾ തുറക്കാം
ചങ്ങലകൾ പൊട്ടിച്ചെറിയാം
മനസ്സിന്റെ
വേഗത്തിനൊപ്പം ഒഴുകാം
നമുക്ക് തയ്യാറാകാം.

August 21, 2024

ഒരുനാൾ


നിന്നെ കാണാമെന്ന പ്രതീക്ഷയേകി
ഓരോ ദിവസവും എന്നെ തഴുകിയുണർത്തും

ഒരോ കാലൊച്ചയിലും കൺകൾ  പരതും
ആരോ വിളിക്കുന്നതായി മനസ്സ് പറയും
അരികിലായി നീയുണ്ടെന്ന്
ആത്മഗതം ചെയ്യുമെന്നല്ലാതെ
അന്നും  ഇന്നും
നിന്നെ ഞാൻ അറിയാതെ പോകുന്നു.

എവിടെ ഇനി തിരയുമെന്നറിയില്ല
കാലമിത്രയും കാത്തിരുന്നതിൻ
നിരാശമറയ്ക്കാൻ
എൻ്റെ ചുണ്ടിൽ വിരിയിച്ച നിൻ്റെ പുഞ്ചിരി
നിന്നെ സ്വാഗതമേകാനായി
എന്നോ എന്നിൽ ഒരുങ്ങിയിരുന്നു.

സ്വപ്നങ്ങളിലെ അവ്യക്തതകൾ
നൊമ്പരമായി  അവശേഷിക്കവെ
ഒരുനാൾ നീ വരുമെന്ന കാത്തിരിപ്പ്
ഇനിയും നീളുമോ കൃഷ്ണാ...





സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...