ഒന്നിനും വേണ്ടിയല്ലെങ്കിലും
എന്നും കൂടെയുള്ള കാത്തിരിപ്പ് ...
ആരെയും നോവിക്കാനല്ല
മനസ്സിലാക്കാതെയല്ല
നഷ്ടങ്ങളെ അറിയാതെയുമല്ല
ഒന്നിനും കഴിയാതെ പോകുമ്പോൾ
വെറുതെ കാത്തിരിക്കാനെങ്കിലും ...
പക്ഷെ അത്രപോൽ അനുവാദമില്ലെന്നതിൽ
നീറുമൊരു മനസ്സിനെ
ലോകം ഇതാണ് ... മായയാണ്
എന്ന് തത്വമോതി എത്രനാൾ
ഇനിയും കബളിപ്പിക്കും ,
അറിയാതെ തൂകുന്ന കണ്ണുനീരും
ചിരിച്ചതാണെന്ന് പറഞ്ഞ്
ഇനിയും എത്ര നാൾ
ഓരോ വേഷങ്ങൾ പകർന്നാടും .
പ്രായോഗികതയുടെ ലോകത്ത്
എന്നേ പരാജയപ്പെട്ടിരിക്കുന്നു
ഞാൻ മാത്രമല്ല
എന്നിലെ സ്നേഹവും .