November 13, 2017

നീ...



അറിഞ്ഞില്ല ഞാന്‍
   അറിയാതൊരു ഭാവം
    നിന്‍ കണ്‍കളില്‍ നിറഞ്ഞിരുന്നെന്ന്.
പറയാതൊരു പ്രണയം
നിന്‍ മൊഴികളില്‍ ഒളിഞ്ഞിരുന്നെന്ന്.


ഏകാന്തതയില്‍ ഹൃദയം
  തേടുന്നോരു കുളിരാണ്‌
  നിന്‍ ഓര്‍മയെങ്കിലും
ഈ ഓര്‍മകള്‍ കനല്‍ വീഥികള്‍
    സൃഷ്ടിക്കുമെന്ന് ഞാനറിയുന്നു.

 
നീയൊരു സ്വാന്തനമാണെന്നറിഞ്ഞിരുന്നെങ്കിലും
എനിക്കൊരു പുണ്യമാണെന്നറിഞ്ഞിരുന്നെങ്കിലും
അകലണമെന്ന്
കാലമെന്നെ പഠിപ്പിച്ചിരുന്നു. 


നീയൊരു വെളിച്ചമാണെന്നറിഞ്ഞിരുന്ന
പ്പോഴേക്കും
ഇരുളായി നിന്‍ വിരഹം
എന്നെ എരിച്ചിരുന്നു.


മോഹമാണൊക്കെയെന്ന്
 ആത്മഗതമോതി ആശ്വസിക്കാന്‍
  ശ്രമിച്ചപ്പോഴും
കരളിലൂറുന്ന വേദന
നിന്‍റെ വിരഹമാണെന്ന്
 ഞാനറിയുന്നു.

November 01, 2017

എന്‍റെ കേരളം


അദ്വൈതവും കിളിപ്പാട്ടും
കുളിരായി നിറഞ്ഞൊഴുകിയ
മാനസ നിളയില്‍
കുഞ്ചനും ആശാനുമേകിയ
ഭാവനാ ഓളങ്ങളും
പഴശ്ശിയും ദളവയും പകര്‍ന്ന
വിപ്ലവ വീര്യത്തിന്‍ അടിയൊഴുക്കുകളും ചേര്‍ന്ന
ഹരിത ചാരുതമായ
ദേവപ്രസാദമാണെന്‍റെ കേരളം.


Note: കണ്ണൂര്‍ യൂണിവെഴ്സിറ്റി മാങ്ങാട്ടുപറമ്പിലെ  കാംപസ് കാലത്ത്  AntiClick നു വേണ്ടി എഴുതിയത്.
 


ഞാനറിയുന്നു

അകലെയാണെങ്കിലും ഒന്നും പറയാറിലെങ്കിലും അറിയുന്നു ഞാൻ... കാണന്നമെന്നില്ലെന്നു പറയുമ്പോൾ തൂവുന്ന കണ്ണുനീരിലും കാണുന്നു ഞാൻ... അകന്നു പോകുന്ന ക...