ഇനിയൊരു പകൽ വരും ഇരുളിനപ്പുറം തിരിച്ചറിവിന്റെ സുവർണ രശ്‌മികളുമായി ഒരു നാൾ...
രാഷ്ട്രീയ അതിരുകൾക്കപ്പുറം അന്ന്വെള്ളരിപ്രാവുകൾ ചിറകടിച്ചുയരും
വിശ്വാസത്തിന്റെ
തടവറയിൽ നിന്നും അത്
തടവറയിൽ നിന്നും അത്
വെളിച്ചത്തിലേക്ക് കുതിക്കും...
അധികാരത്തിന്റെ യുദ്ധം ഇല്ലാതെ
നയങ്ങളില്‍ കലാപം ഇല്ലാതെ
എല്ലാം ഒന്നെന്ന പൊരുളറിഞ്ഞ മനസ്സിലേക്ക്
സ്നേഹമായി അത് ഉദിച്ചുയരും.
ആ പുലരി അരികിലായുണ്ട്
കൺകൾ തുറക്കാം
ചങ്ങലകൾ പൊട്ടിച്ചെറിയാം
മനസ്സിന്റെ
വേഗത്തിനൊപ്പം ഒഴുകാം
നമുക്ക് തയ്യാറാകാം.
കൺകൾ തുറക്കാം
ചങ്ങലകൾ പൊട്ടിച്ചെറിയാം
മനസ്സിന്റെ
വേഗത്തിനൊപ്പം ഒഴുകാം
നമുക്ക് തയ്യാറാകാം.