April 16, 2023

നിന്നെ കാണുവാൻ

നിന്നെ കാണുവാനായി
കൺകൾ തുറന്നു.
പക്ഷെ, നീയാണെന്ന് കരുതിയവരെല്ലാം നീയെല്ലന്നറിഞ്ഞത് വൈകിമാത്രം.

ഇനിയും എത്ര നാൾ 
എവിടെയെന്നറിയാതെ
അറിയാതൊരു നിന്നെ തേടി
ഞാൻ  അലയും.

ഇനി തമ്മിൽ
കാണാതെ പോകുമോ
ചിലപ്പോൾ
അറിയാതെ കാണാതെ
നാം അകന്നു പോകാം.

നീ വരില്ലെന്ന് കരുതാം
ഒരു പുലരിയിൽ ,
ഒരു നിലാവിൽ
എന്നരികിൽ
നീ വന്നു ചേരുമെന്ന സ്വപ്നവും
കൂടെയില്ലെങ്കിൽ...?
അതിനെനി കഴിയുമോ
കൃഷണാ....

January 08, 2023

ആ വഴികളിൽ

ചെറുപ്രായത്തിൽ ആ വഴികളിൽ നിറമുള്ള പൂവുകളായിരുന്നു.

മുള്ളുകളും പതുങ്ങിയിരിക്കുന്നുവെന്ന്  തിരിച്ചറിഞ്ഞു തുടങ്ങിയ  ബാല്യത്തിൽ, 
ഒരുനാൾ വീണുപോയ പടുകുഴിയിൽ പകച്ചു നിന്നപ്പോൾ
നീണ്ടു വരുമെന്ന് പ്രതീക്ഷിച്ച കരങ്ങൾ പലതും ഉണ്ടായിരുന്നു.
പക്ഷെ, അത് വെറുതെയായിരുന്നു.

വീണവരെ പിടിച്ചുയർത്താൻ
ആ കരങ്ങൾക്കൊന്നും അറിയില്ലായിരുന്നു.
ആശ്വാസമേകല്‍ അവയ്ക്ക് അജ്ഞാതമായിരുന്നു.
ആരുമില്ലെന്ന തിരിച്ചറിവിന്റെ ബാല്യത്തിന്
കണ്ണുനീരിനും ഇടമില്ലായിരുന്നു.
ആ വഴികളിൽ പിന്നീട് മുള്ളുകൾ തന്നെയായിരുന്നു.

ഓരോ കാൽവെപ്പിലും മുറിവേൽപ്പിക്കുന്ന
ആത്മ നൊമ്പരത്തിന്റെ  കനലുകൾ എരിഞ്ഞുകൊണ്ടിരുന്നത് നെടുവീർപ്പുകളിലൂടെയായിരുന്നു.
നീണ്ട മൗനങ്ങൾക്കിടയിൽ
ഇന്നും  കിനിഞ്ഞു വീഴുന്ന  ചോരതുള്ളികളിലും
ആശ്വാസമാകുന്നത് നീയേകുന്ന പുഞ്ചിരിയാണ്
അത് അന്യമാകില്ലെന്ന
പ്രതീക്ഷയാണ്
കൃഷ്ണാ...

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...