എന്തിനായി കാത്തിരിക്കുന്നു...
അന്യമായി തീര്‍ന്ന ചിലതൊക്കെ
സ്വന്തമാകില്ല പിന്നീടൊരിക്കലും.
മനസ്സേ നിന്‍ ഭ്രമങ്ങള്‍
ചുട്ടു പൊള്ളിക്കുന്ന ദീര്‍ഘ നിശ്വാസങ്ങള്‍
വേണ്ടെന്നു പറഞ്ഞു തള്ളിമാറ്റുമ്പോഴും
ഇത്തിരി പിണങ്ങി നില്‍ക്കുമെന്നല്ലാതെ
വീണ്ടും നീ വന്നു പുല്‍കുന്നുള്ളം
കൊതിക്കും പോലെ.
നാളെ,
ഈ കാത്തിരിപ്പിനൊരു
ദിവസമോ വര്‍ഷമോ കൂടിയെന്നാകാം
എങ്കിലും പൊലിഞ്ഞു തീരാത്ത സ്വപ്നവുമായി
വീണ്ടും കാത്തിരിപ്പുണ്ടാകാം.



