നല്ലതെന്നും ചീത്തയെന്നും
രണ്ടുതരം വെറുതെയല്ലേ...
പൂർണമായി എന്തുണ്ടിവിടെ.
കാട്ടാളനുമില്ല.
കോപാഗ്നി കൺകളിൽ പടരാതൊരു
മാടപ്രാവുമില്ല.
വേർതിരിവ് കാണുന്നൊരു മനസ്സിനോട്
ഇത് നല്ലതാണോയെന്ന്
അനന്ത നീലിമയില്‍ പറന്നുയരാനുള്ള സ്വപ്നവുമായി വിരിയാന്‍ തുടിക്കുന്ന അക്ഷരകുഞ്ഞുങ്ങള്ക്കായി കൊഴിഞ്ഞുവീണ കാലത്തിന്റെ തൂവല്‍ സ്പര്ശത്തില് പ്രണയവും വിരഹവും നെയ്തെടുത്ത കിളിക്കൂട്...
നല്ലതെന്നും ചീത്തയെന്നും
രണ്ടുതരം വെറുതെയല്ലേ...
പൂർണമായി എന്തുണ്ടിവിടെ.
സ്വാർത്ഥനാണ് ഞാൻ
എൻ്റെ സുഖം സമാധാനം
ഇതിനപ്പുറം ചിന്തയിലില്ല മറ്റൊന്നും
അവിടെ പ്രകൃതിയില്ല
ജീവജാലങ്ങളില്ല
വിശക്കുന്ന വയറുകളില്ല
വേദനിക്കുന്നവരില്ല
പൊരുതി ബലിയാടായവരില്ല
ആ ഓർമകളില്ല
ഞാൻ ... ഞാൻ മാത്രമാണ് എവിടെയും.
ഈ വഴി മുന്നേ താണ്ടിയവർ
മറിച്ച് ചിന്തിച്ചിരുന്നെങ്കിൽ
ഈ ചിന്തതന്നെ വരില്ലെന്ന്
ചിന്തിക്കാനും കഴിയുന്നില്ല.
ഇനി ഏതൊരു പുലരി
നമുക്കായി ഒരുങ്ങി നിൽക്കും
ഏതൊരു വള്ളിക്കുടിലിൽ
നാമൊരുമിച്ചിരിക്കും
ഏതൊരു പൂവിൻ സുഗന്ധം
ഒരുമിച്ചു നുകരും
ഏതൊരു മഴയിൽ
ഇരുകണ്ണുകളിലായി പെയ്ത മഴയെ
നാം തിരിച്ചറിയും
ഏതൊരു രാവിൽ നാം ഒന്നുചേരും.
കുഞ്ഞിളം തണുപ്പിൽ
മഞ്ഞു തുള്ളിയെ
മാറോടു ചേർക്കാൻ തുടിക്കും
അരിമുല്ലയും
കാവാകെ സുഗന്ധം ചൊരിഞ്ഞ്
ശംഖ്നാദം കേൾക്കാനായി ധ്യാനിച്ചിരിക്കും
ചെമ്പകവും
നിത്യ പ്രണയരല്ലോ
പ്രകൃതിക്കും പ്രണയം
ജീവന് ശരീരത്തോടും പ്രണയം
ഇതുവരെ കാണാത്ത അറിയാത്ത നിന്നോട്
എനിക്കും പ്രണയം.
അരികിലാകും നേരം
അകലെയായി മായുന്ന
മരീചികയാണ് നീ
വർഷങ്ങൾ കൊഴിഞ്ഞു വീണതും
ഇന്നും നീ അകലെയാണെന്നതും
സ്വപ്നങ്ങൾ അറിഞ്ഞില്ലെന്ന് തോന്നും
ഓരോ മഴയും നിലാവും നിൻ്റെ
സാമീപ്യമാകും
രാവോളാം പറഞ്ഞിരിക്കാനായി കാത്തുവെച്ചതും
കൈപിടിച്ചു നടക്കേണ്ട ഓരോ വഴികളും
ഓർത്തിരിക്കും
തേടി അലയുമ്പോഴും
നീ എന്നിൽ തന്നെയാണെന്നത്
ഇനിയെന്ന് ഞാൻ അറിയും
കൃഷ്ണാ...
അകലെയാണെങ്കിലും ഒന്നും പറയാറിലെങ്കിലും അറിയുന്നു ഞാൻ... കാണന്നമെന്നില്ലെന്നു പറയുമ്പോൾ തൂവുന്ന കണ്ണുനീരിലും കാണുന്നു ഞാൻ... അകന്നു പോകുന്ന ക...