October 04, 2016

ചില തെറ്റിദ്ധാരണകള്‍ - ഗള്‍ഫ്



     ബന്ധുക്കളും പരിചയക്കാരും ഗള്‍ഫില്‍ പോവുകയും വരികയും ചെയ്യുന്നത് നാട്ടില്‍ ഒരു പതിവായിരുന്നു.മുകളില്‍ കെട്ടിവെച്ച വലിയ പെട്ടികളുമായി ഗള്‍ഫുകാരോടൊത്ത് അബാസിഡര്‍ കാര്‍ നാട്ടുവഴികളിലെ കുന്നും കുണ്ടും കയറി ഇറങ്ങും.



അന്നൊക്കെ വിമാനം കാണുമ്പോള്‍ കുട്ടികള്‍ കൂക്കി വിളിക്കും. കൈ വീശി കാണിക്കും.അതു മേഘങ്ങള്‍ക്കിടയില്‍ മറയുന്നതു വരെ നോക്കിനില്‍ക്കും. അന്നേ ദിവസം ഗള്‍ഫില്‍ പോയവര്‍ ആ വിമാനത്തിലാണ്‌ എന്ന ധാരണയില്‍ അടുത്ത ബന്ധുക്കള്‍ വിമാനം മറയുന്നതു വരെ നോക്കി നിന്ന് കണ്ണുനീരു പൊഴിക്കും.

ഗള്‍ഫ് എന്നത് മേഘങ്ങള്‍ക്കിടയിലുള്ള ഒരു സ്ഥലം എന്നാണ് ഞാന്‍ ധരിച്ചിരുന്നത്.ആ സ്ഥലത്തെ കുറിച്ച് കകളില്‍ വായിച്ച ഏതൊ അത്ഭുത ലോകം എന്ന സങ്കല്‍പ്പമായിരുന്നു. അതിനാല്‍ തന്നെ പലപ്പോഴും ഗള്‍ഫിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആകാശത്തേക്ക് തന്നെയായിരുന്നു നോക്കിയിരുന്നത്.

എന്‍റെ ചെറുപ്പത്തില്‍ ഗള്‍ഫില്‍ നിന്നും വന്ന അമ്മാവനെ കാണാന്‍  പോകുമ്പോള്‍, "നമുക്ക് ഒരു വല്യ ചാക്കുമായി പോകാമെന്ന്"  ഞാന്‍ പറഞ്ഞത്രെ. ആ വലിയ പെട്ടികളിലെ സാധനങ്ങള്‍ എങ്ങനെ കൊണ്ടു വരാം എന്ന ചിന്തയാകാം. കുഞ്ഞുങ്ങള്‍ ഇങ്ങിനെ പറയുമെങ്കിലും മുതിര്‍ന്നവരില്‍ പലരും പല രീതികളിലായി ഇതൊക്കെ ചെയ്യുന്നു എന്നു പറയുന്നത് ഒരു തെറ്റിദ്ധാരണയാണോ?




October 03, 2016

എന്‍റെ സ്കൂള്‍ - സ്ലേറ്റും പെന്‍സിലും



    കൈതേരി കപ്പണ സ്കൂള്‍, എന്‍റെ ആദ്യ സ്കൂള്‍ . സ്കൂളിന്‍റെ വരാന്തയ്ക്ക് കഞ്ഞിയുടേയും പയറിന്‍റേയും മണമുണ്ടാകുമെന്ന് ഞാന്‍ മനസ്സിലാക്കിയത് അവിടെ വെച്ചാണ് .ജൂണ്‍ മാസത്തിലെ ഒരു ചാറ്റല്‍ മഴയത്ത് പുത്തന്‍കുട നനച്ചുകൊണ്ടാണ് ആദ്യമായി ആ വിദ്യാലയത്തിലേക്ക് കയറിച്ചെന്നത് എന്നൊന്നും ഞാന്‍ പറയുന്നില്ല. സത്യം പഞ്ഞാല്‍ ആ സന്ദര്‍ഭം എങ്ങനെ ആയിരുന്നെന്ന് എനിക്ക് ഓര്‍മയില്ല. എങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിയുന്ന മറക്കാനാകാത്ത പലതും അവിടെയുണ്ട്.

വട്ടത്തിലുള്ള  ഗ്ലാസ്സോടു കൂടിയ കണ്ണട ധരിച്ച അധികം ഉയരമില്ലാത്ത ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചര്‍ അതായിരുന്നു എന്‍റെ ഒന്നാം ക്ലാസ്സിലെ ഗൗരി ടീച്ചര്‍ .എന്നെ തറ പറ പഠിപ്പിച്ചത് ആ ടീച്ചര്‍ ആയിരുന്നു.ആ കടപ്പാടു കൊണ്ടാണൊ എന്തൊ, എന്നും എന്‍റെ പ്രിയപ്പെട്ട ടീച്ചര്‍ ഗൗരി ടീച്ചര്‍ തന്നെയായിരുന്നു. 

ആ കാലത്ത് പൊതുവെ കാണപ്പെട്ടിരുന്ന മരച്ചട്ടയോടു കൂടിയ സ്ലേറ്റ് ആയിരുന്നു ഞാന്‍ അധികവും ഉപയോഗിച്ചിരുന്നത്. അതിനു വേണ്ട പെന്‍സില്‍ റോഡിന്‍റെ മറുഭാഗത്തുള്ള ഒരു പീടികയില്‍ നിന്നും വാങ്ങിക്കും. മായ്ക്കാനുള്ള മഷിത്തണ്ട് വീട്ടിലെ തൊടിയില്‍ നിന്നും പറിക്കും. മഷിത്തണ്ട് ഒരു കവറിലോ പേപ്പറിലോ ആക്കി കുറെ അധികം കൊണ്ടു പോകുന്ന പതിവ് അന്നുണ്ടായിരുന്നു. ആവശ്യക്കരും അതിന് ഒത്തിരി യായിരുന്നു. പുത്തന്‍ സ്ലേറ്റിന്‍റെ  നാലു വശങ്ങളിലുള്ള കോണുകളില്‍ മണപ്പിക്കാന്‍ നല്ല രസമാണ്. പുതിയ സ്ലേറ്റ് വാങ്ങിയാല്‍ ഒരാഴ്ച ഇത്തരം കലാപരിപാടികള്‍ സാധാരണമായിരുന്നു. ക്ലാസ്സില്‍ ആരെങ്കിലും പുതിയ സ്ലേറ്റുമായി വന്നാല്‍ അടുത്ത കൂട്ടുകാര്‍ക്ക് മണപ്പിക്കാനുള്ള അനുവാദം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ കൂട്ടുകാരുടെ സ്ലേറ്റു പൊട്ടിയാല്‍ സങ്കടപ്പെടുന്നവരായി അന്ന് അധികം ആരും ഉണ്ടായിരുന്നില്ല.

കാര്യങ്ങല്‍ ഇങ്ങനെയൊക്കെ നല്ല രീതിയില്‍ പോകുമ്പോല്‍ ഒരു ദിവസം ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് ഒരാള്‍ ഒരു പുതിയ സംഭവവുമായി ക്ലാസ്സില്‍ വന്നു...
 അതായിരുന്നു പ്ലാസ്റ്റിക്ക് സ്ലേറ്റ് !!! 

ഞങ്ങള്‍ മരച്ചട്ട സ്ലേറ്റുകാര്‍ക്ക് പുതിയ സ്ലേറ്റിന്‍റെ വരവ് അത്രയങ്ങ് ഇഷ്ട്മായില്ല. എങ്കിലും ഞങ്ങളുടെ  കുഞ്ഞു മനസ്സുകളില്‍ പ്ലാസ്റ്റിക്ക് സ്ലേറ്റ് എന്ന കൗതുകം രഹസ്യമായി കടന്നുകൂടിയിരുന്നു, പച്ച, മഞ്ഞ, പിങ്ക്  തുടങ്ങി പല വര്‍ണ്ണങ്ങളിലുള്ള ആ സ്ലേറ്റുകള്‍ ആരെയും കൊതിപ്പിക്കുന്നതായിരുന്നു. പക്ഷെ ഇതൊന്നും ആരും  പുറത്തു പറഞ്ഞില്ല എന്നു മാത്രം. 

 കാലക്രമേണ ക്ലാസ്സില്‍ പുതിയ മരച്ചട്ട സ്ലേറ്റൊന്നും വരാതെയായി. “എല്ലാവരും വാങ്ങുന്നെങ്കില്‍ എനിക്കെന്താ ഓരോരുത്തരും ങ്ങനെ പറഞ്ഞു കൊണ്ട് പ്ലാസ്റ്റിക്ക് അനുഭാവികളായി. ക്ലാസ്സിലെ പല ഭാഗത്തു നിന്നും സ്ലേറ്റ് പൊട്ടുന്ന ശബ്ദം ഉണ്ടായെങ്കിലും അതൊന്നും ഞങ്ങളെ അത്ര  സന്തോഷിപ്പിച്ചില്ല. ഇതൊക്കെ പ്ലാസ്റ്റിക്ക് സ്ലേറ്റ് വാങ്ങിക്കാന്‍ കരുതിക്കൂട്ടി പൊട്ടിക്കുന്നതാണ്‌ എന്നു ഞങ്ങള്‍ പരിഭവപ്പെട്ടു.   

 മരച്ചട്ട സ്ലേറ്റും അതിന്‍റെ മണവും ആഗ്രഹങ്ങള്‍ മാത്രമായി.. പിന്തിരിപ്പനാകാന്‍ നിയും കഴിയില്ല എന്ന നിശ്ചയത്തോടെ ഒരു ദിവസം അച്ഛനോട് പറഞ്ഞ് ഞാനും  ഒരു പ്ലാസ്റ്റിക്ക് സ്ലേറ്റ് വാങ്ങി.

ഈ പ്ലാസ്റ്റിക്ക് സ്ലേറ്റ് എത്ര വീണാലും പൊട്ടാത്ത ഒരു സാധനമായിരുന്നു. ഓരോ ദിവസം കഴിയുന്തോറും സ്ലേറ്റ് പൊട്ടുന്ന ശബ്ദം ക്ലാസ്സില്‍ കുറഞ്ഞു വന്നു. ശരിക്കും പറഞ്ഞാല്‍ തീരെ ഇല്ലാതായി.

ദിവസങ്ങള്‍ ഇത്തിരി കഴിഞ്ഞപ്പോള്‍ പ്ലാസ്റ്റിക്ക് സ്ലേറ്റില്‍ പെന്‍സില്‍ പറ്റാതെ ആയി. ദ്യമാദ്യം ഇത്തിരി ശക്തി എടുത്ത് എഴുതി, പിന്നെ പിന്നെ അതു കൊണ്ടും കാര്യമില്ലാതെയായി. മഷിത്തണ്ടിനും ഒന്നും ചെയ്യാനായില്ല, അതും വെറുതെയായി.

 മരച്ചട്ട സ്ലേറ്റിലാണെങ്കില്‍ മഷിത്തണ്ട് ഒന്ന് ഉരച്ചാല്‍ മതി അതു പുതുപുത്തനാകാന്‍. അല്ലാതെയും സ്ലേറ്റ് കറപ്പിച്ച് പുതുപുത്തനാക്കുന്ന പല സൂത്രപ്പണികളും അന്ന് വീടുകളിലെ മുതിര്‍ന്നവര്‍ക്ക് അറിയാമായിരുന്നു. ഇതൊന്നും പ്ലാസ്റ്റിക്ക് സ്ലേറ്റില്‍ ഏല്‍ക്കാതെയായി. അവസാനം ഒരോരുത്തരായി പ്ലാസ്റ്റിക്ക് സ്ലേറ്റ് ഉപേക്ഷിച്ചു. പഴയ നാളുകള്‍ വീണ്ടും വന്നു. സ്ലേറ്റ് പൊട്ടുന്ന ശബ്ദം ക്ലാസ്സില്‍ കേള്‍ക്കാന്‍ തുടങ്ങി. ഏല്ലാവരും സന്തോഷത്തിലായി. 


ഇടയ്ക്ക് ഞങ്ങളെ ഒന്നിളക്കാനായി വ്യത്യസ്ത രീതിയില്‍  പ്ലാസ്റ്റിക്ക് സ്ലേറ്റ് വീണ്ടും വന്നു. അത് സ്ലേറ്റിന്‍റെ ഒരു ഭാഗത്ത്  ഒന്നു മുതല്‍ പത്തു വരെ എണ്ണം കണക്കാക്കി കമ്പികളും അതില്‍ ഒരൊന്നിലും അത്രയും മണികളും ഉണ്ടായിരുന്ന സ്ലേറ്റ് ആയിരുന്നു. എങ്കിലും അല്‍പ്കാലം കൊണ്ട്  അതും ഉപേക്ഷിച്ച് വീണ്ടും എല്ലവരും മരച്ചട്ട സ്ലേറ്റുമായി ക്ലാസ്സില്‍ വന്നു തുടങ്ങി. 

കാര്യങ്ങല്‍ ഇങ്ങനെ ഒക്കെ ആയിട്ടും “എന്‍റെ കുട്ടി സ്ലേറ്റ് പൊട്ടിച്ചു കൊണ്ടിരിക്കുന്നു” എന്ന് എപ്പോഴും പരാതിപ്പെട്ടിരുന്ന ചില രക്ഷിതാക്കള്‍ പ്ലാസ്റ്റിക്ക് സ്ലേറ്റുമായി മക്കളെ അയച്ചത് ഞങ്ങളെ ഇത്തിരി വിഷമിപ്പിക്കാതിരുന്നില്ല. 
 
ചിലര്‍ രക്ഷിതാക്കളെ പേടിച്ച്, പൊട്ടിപ്പോയ സ്ലേറ്റിന്‍റെ  ഭാഗങ്ങള്‍ ഒപ്പിച്ചു വെച്ച് ,വള്ളികള്‍ വേണ്ട  ഇടങ്ങളില്‍ ചീന്ത് വീണ വര വെച്ച് അഡ്ജസ്റ്റ് ചെയ്ത് ഞങ്ങള്‍ക്കിതൊന്നും ഒരു പ്രശ്നമല്ലെന്ന ഭാവത്തില്‍ വിരുതന്മാരായി നടന്നു. പൊട്ടിവീണ സ്ലേറ്റിന്‍റെ കഷ്ണങ്ങള്‍ അത്യാവശ്യ സമയങ്ങളില്‍  പെന്‍സില്‍ ആയി ഉപയോഗിച്ചതുംനോഹരമായ ആ കാലത്തെ കുറിച്ചുള്ള മറ്റൊരു ഓര്‍മ്മ.

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...