November 20, 2019

കാവ്യഭംഗി

അരുണിമ നിറഞ്ഞ കവിളിൽ
തൊട്ടു വെച്ച മറുകും
കൺപീലിയിൽ വിരിയിച്ച
കടലോളങ്ങളും
നിലാ പൊഴിയും പുഞ്ചിരിയിൽ
തെളിയുന്ന തുമ്പപ്പൂ നിരയും
നീണ്ടിടം മുടിയിൽ മയങ്ങുന്ന
തുളസിക്കതിരും
നെറ്റിയിൽ വാഴുന്ന
സിന്ധൂരതിലകവും
അഴകാർന്ന മേനിയിൽ
അതിലോലമായി  ചേലയും
പറയുവാനെനിയുമേറെ.
അറിയാത്തൊരാ മനസിനും
ഈ അഴകെങ്കിൽ,
പ്രപഞ്ചത്തിന്റെ കാവ്യഭംഗി
അത് നീയാണ്.

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...