നീ എന്താ ഒന്നും മിണ്ടാതിരിക്കണേ.. കുറേനേരായല്ലോ .
ഒന്നൂല്ല .
അല്ല. എന്തോ ഉണ്ട് .
അത്.. സാലറി ഹൈക് വന്നു .
ഓ അതാണോ ... കഴിഞ്ഞ വർഷവും ഇത് പോലെ ഇരുത്തം ഉണ്ടായിരുന്നല്ലോ.
ഇത്തവണ പ്രതീക്ഷിച്ച പോലെ കിട്ടിയില്ല .
ഇത് തന്നെ അല്ലെ കഴിഞ്ഞ വർഷവും അതിന്റെ മുന്നത്തെ വർഷവും നീ പറഞ്ഞെ.
ഉം .
പിന്നെന്താ ... ഇതിപ്പൊ ശീലായില്ലേ..
അമ്മെ..
ഇത്തവണയും പ്ലാനൊക്കെ ഉണ്ടായിരുന്നോ. കഴിഞ്ഞ പ്രാവശ്യം കുറെ ചിരിച്ചതാ.
അത് മാത്രമാ ഒരു സമാധാനം . പ്ലാൻ ചെയ്തത് രാശി അല്ലെന്നു തോന്നി, ഇത്തവണ അതുണ്ടായില്ല.
ഓ പിന്നെന്താ .
എന്നാലും കുറച്ച് സ്വപ്നങ്ങൾ കണ്ടു പോയി. ചോദിച്ചപ്പോൾ ആഗോള പ്രശ്നങ്ങളെ കുറിച്ചുള്ള ത്വാതികമായ അവലോകനമായിരുന്നു മറുപടി.
എന്നാൽ പിന്നെ നിനക്ക് വേറെ നോക്കിക്കൂടെ.
അപ്പൊ ഞാൻ ഈ നാടും വീടും വിട്ടു പോണൊന്നാണോ പറയുന്നേ .
വേണ്ട , കമ്പനിന്ന് തന്ന ആ കുടയില്ലേ, അതും തുറന്ന് ഈ വെയിലത്തു നീ ഇരുന്നോ .
അമ്മെ....