കാത്തിരിപ്പിനൊടുവിൽ കണ്ടു
പക്ഷെ അറിയാം
കാലമേറെ വൈകിയെന്ന്.
ഒന്നിച്ചു തൊഴുത തിരുനടയിൽ
ഇന്ന് ഏകനായെന്നും
കാത്തിരുന്ന കൽപടവുകളും
വഴികളും ആൽമരവും
അന്യമായെന്നും
ആ ഓർമ്മകൾ
പുഞ്ചിരികൾക്കപ്പുറം കണ്ണുനീരായെന്നും
ഞാൻ അറിയുന്നു.
നിന്നോട് മാത്രമായി
നാളിതു വരെ ഒന്നും പറഞ്ഞില്ല.
അകലങ്ങളില്‍ നിന്നെ തിരയുന്നതും
അറിഞ്ഞിരിക്കില്ല.
ഇനി ഏത് നാൾ ഈ അക്ഷരങ്ങൾ
നിന്നരികിലായി വന്നു ചേരുമെന്നും അറിയില്ല .
നിൻ ഓർമകളിൽ
അഞ്ജലീ ബന്ധനായി
കൺകളാൽ ദേവന്
പ്രിയാധാര ചെയ്യവേ
ഉരുകുന്നൊരുള്ളം കണ്ടും
എല്ലാം പറഞ്ഞേൽപ്പിച്ച
ആ തിരുനടയിൽ നിന്നും
കൃഷ്ണൻ പതിവുപോൽ
ചിരി തൂവുകയാകാം.
No comments:
Post a Comment