April 27, 2026

സമരം

കാലങ്ങൾ മുന്നേ
ഒറ്റപ്പെട്ട വഴിയിൽ പകച്ചു നിന്ന
എന്നോടായിരുന്നു
ആദ്യ സമരം.
സ്‌തബ്ധമായ നാവ് ചലിപ്പിക്കാൻ
നഷ്‌ടമായ ചിന്തകളെ വീണ്ടെടുക്കാൻ
വിപ്ലവകാരിയായി.
എന്നിലെ വിശ്വാസിയോടും
രാഷ്ട്രീയവാദിയോടും
കലഹിച്ചു.
വിശപ്പിന്റെ വേദന
മറന്നുപോയെന്നറിഞ്ഞ നിമിഷങ്ങളിൽ
കണ്ണുനീരൊഴുക്കി.
വർഗീയം വിഷം ചീറ്റിയപ്പോൾ
മുഷ്ടിചുരുട്ടി.
സ്വാർത്ഥത കെണിയൊരുക്കവേ
കണ്ണുരുട്ടി.
എന്റെ സമരം എന്നും
എന്നോടായിരുന്നു.
നാളെയും.

No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...