നിന്നെ കണ്ടപ്പോൾ
എന്നുള്ളം പിടഞ്ഞിരുന്നു
ഞാൻ എന്റെ ആനന്ദമായി
സാഫല്യമായി പൂജിച്ച
ആ കൺകളിൽ വിഷാദം
ആ കവിൾത്തടങ്ങളിലൂടെ
എത്രയോ രാത്രികളിൽ
കണ്ണുനീർ ഒഴുകിയതും
എനിക്ക് കാണാം
നിന്റെ ചിരികളിൽ
കൂടെ ചിരിക്കാൻ കഴിയാതെ
നിന്നെ ഓർത്തു ഉരുകവേ
നിന്നോടിത്തിരി എന്തെങ്കിലും
പറയാൻ കഴിഞ്ഞെങ്കിലെന്ന്
ഞാൻ കൊതിച്ച് പോകുന്നു .
വരുമെന്ന പ്രതീക്ഷയോടെ
ഞാൻ കാത്തിരിക്കുന്നു .
No comments:
Post a Comment