August 08, 2026

എന്നും കൂടെയുള്ള

ഒന്നിനും വേണ്ടിയല്ലെങ്കിലും

ന്നും കൂടെയുള്ള കാത്തിരിപ്പ് ...

ആരെയും നോവിക്കാനല്ല

ആരെയും മനസ്സിലാക്കാതെയല്ല

നഷ്ടങ്ങളെ അറിയാതെയല്ല

മറ്റൊന്നിനും കഴിയാതെ പോകുമ്പോൾ

വെറുതെ കാത്തിരിക്കാനെങ്കിലും

അനുവാദമില്ലെന്ന് പറയുമ്പോൾ

നീറുന്ന മനസ്സിന്റെ നോവ്

ഇനി ഏതൊരു വാക്കാൽ

പറയാൻ കഴിയും .


ലോകം ഇതാണ് ... മായയാണ്

തത്വമോതി ഞാനെന്നെ

എത്രനാൾ ഇനിയും കബളിപ്പിക്കും ,

അറിയാതെ തൂകുന്ന കണ്ണുനീരും

ചിരിച്ചതാണെന്ന് പറഞ്ഞ്

ഇനിയും എത്ര നാൾ

കോമാളിയാകും .


പ്രായോഗികതയുടെ ലോകത്ത്

എന്നേ ഞാൻ പരാജയപ്പെട്ടിരിക്കുന്നു

ഞാൻ മാത്രമല്ല

എന്നിലെ സ്നേഹവും .

No comments:

Post a Comment

എന്നും കൂടെയുള്ള

ഒന്നിനും വേണ്ടിയല്ലെങ്കിലും എ ന്നും കൂടെയുള്ള കാത്തിരിപ്പ് ... ആരെയും നോവിക്കാനല്ല ആരെയും മനസ്സിലാക്കാതെയല്ല നഷ്ടങ്ങളെ അറിയാ തെയല്...