ഒന്നിനും വേണ്ടിയല്ലെങ്കിലും
എന്നും കൂടെയുള്ള കാത്തിരിപ്പ് ...
ആരെയും നോവിക്കാനല്ല
മനസ്സിലാക്കാതെയല്ല
നഷ്ടങ്ങളെ അറിയാതെയുമല്ല
ഒന്നിനും കഴിയാതെ പോകുമ്പോൾ
വെറുതെ കാത്തിരിക്കാനെങ്കിലും
അനുവാദമില്ലെന്ന് പറയുമ്പോൾ
നീറുമൊരു മനസ്സിന്റെ നോവ്
ഇനി ഏതൊരു വാക്കാൽ പറയും .
ലോകം ഇതാണ് ... മായയാണ്
തത്വമോതി എത്രനാൾ
ഇനിയും കബളിപ്പിക്കും ,
അറിയാതെ തൂകുന്ന കണ്ണുനീരും
ചിരിച്ചതാണെന്ന് പറഞ്ഞ്
ഇനിയും എത്ര നാൾ കോമാളിയാകും .
പ്രായോഗികതയുടെ ലോകത്ത്
എന്നേ പരാജയപ്പെട്ടിരിക്കുന്നു
ഞാൻ മാത്രമല്ല
എന്നിലെ സ്നേഹവും .