May 25, 2026

ഒന്നും അറിയാതെ

എത്ര തിരക്കിലും ഒന്ന് നോക്കും ,

നീ അവിടെയുണ്ടെങ്കിൽ

നേർത്തൊരു പുഞ്ചിരി വിടരും .

അകലെയാണെങ്കിൽ

എന്തെന്നറിയാത്ത നെടുവീർപ്പിൽ

എരിഞ്ഞു തുടങ്ങും


പലകുറി അയച്ച വരികൾക്കിടയിൽ

ഒരിക്കലും അത് പറഞ്ഞില്ല

ആ വരികളിൽ മറഞ്ഞിരുന്നതിനെ

നീ അറിഞ്ഞതുമില്ല.


പറയാതെ, ഒന്നും അറിയാതെ

നീ സ്വസ്ഥമായിരിക്കട്ടെ .

കാത്തിരിക്കുന്നത് നീ അല്ലെന്നത്

ഇനിയും തിരിച്ചറിഞ്ഞില്ലെന്ന് മാത്രം.

No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...