May 25, 2026

കൗതുകം

ചിലപ്പോൾ ,

എത്ര കൊതിച്ചാലും

തിരിച്ചു കിട്ടാത്ത

അരികിലെങ്കിലും തിരിച്ചറിയാത്ത

അടുത്തെത്തവേ അകലെയാകുന്ന

അരികിലുള്ളതിനെ മറച്ചു കളയുന്ന

മരീചികയാണ് ...


വർഷമെത്ര കൊഴിഞ്ഞാലും

മനസ്സിലെ പൊടിപിടിക്കാത്ത

ചെപ്പിൽ ഒളിച്ചിരിക്കും

കൺകോണിൽ ചിമ്മി തെളിയും

പ്രതീക്ഷയാണ് ..


സ്നേഹമേ ...

നീയാണ് അഖില സാഗരമെന്നറിയാതെ

നിന്നെ തേടി അലയുന്നതും

കൗതുകമാണ് .

No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...