October 04, 2016

ചില തെറ്റിദ്ധാരണകള്‍ - ഗള്‍ഫ്



     ബന്ധുക്കളും പരിചയക്കാരും ഗള്‍ഫില്‍ പോവുകയും വരികയും ചെയ്യുന്നത് നാട്ടില്‍ ഒരു പതിവായിരുന്നു.മുകളില്‍ കെട്ടിവെച്ച വലിയ പെട്ടികളുമായി ഗള്‍ഫുകാരോടൊത്ത് അബാസിഡര്‍ കാര്‍ നാട്ടുവഴികളിലെ കുന്നും കുണ്ടും കയറി ഇറങ്ങും.



അന്നൊക്കെ വിമാനം കാണുമ്പോള്‍ കുട്ടികള്‍ കൂക്കി വിളിക്കും. കൈ വീശി കാണിക്കും.അതു മേഘങ്ങള്‍ക്കിടയില്‍ മറയുന്നതു വരെ നോക്കിനില്‍ക്കും. അന്നേ ദിവസം ഗള്‍ഫില്‍ പോയവര്‍ ആ വിമാനത്തിലാണ്‌ എന്ന ധാരണയില്‍ അടുത്ത ബന്ധുക്കള്‍ വിമാനം മറയുന്നതു വരെ നോക്കി നിന്ന് കണ്ണുനീരു പൊഴിക്കും.

ഗള്‍ഫ് എന്നത് മേഘങ്ങള്‍ക്കിടയിലുള്ള ഒരു സ്ഥലം എന്നാണ് ഞാന്‍ ധരിച്ചിരുന്നത്.ആ സ്ഥലത്തെ കുറിച്ച് കകളില്‍ വായിച്ച ഏതൊ അത്ഭുത ലോകം എന്ന സങ്കല്‍പ്പമായിരുന്നു. അതിനാല്‍ തന്നെ പലപ്പോഴും ഗള്‍ഫിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആകാശത്തേക്ക് തന്നെയായിരുന്നു നോക്കിയിരുന്നത്.

എന്‍റെ ചെറുപ്പത്തില്‍ ഗള്‍ഫില്‍ നിന്നും വന്ന അമ്മാവനെ കാണാന്‍  പോകുമ്പോള്‍, "നമുക്ക് ഒരു വല്യ ചാക്കുമായി പോകാമെന്ന്"  ഞാന്‍ പറഞ്ഞത്രെ. ആ വലിയ പെട്ടികളിലെ സാധനങ്ങള്‍ എങ്ങനെ കൊണ്ടു വരാം എന്ന ചിന്തയാകാം. കുഞ്ഞുങ്ങള്‍ ഇങ്ങിനെ പറയുമെങ്കിലും മുതിര്‍ന്നവരില്‍ പലരും പല രീതികളിലായി ഇതൊക്കെ ചെയ്യുന്നു എന്നു പറയുന്നത് ഒരു തെറ്റിദ്ധാരണയാണോ?




No comments:

Post a Comment

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...