August 21, 2024

ഒരുനാൾ


നിന്നെ കാണാമെന്ന പ്രതീക്ഷയേകി
ഓരോ ദിവസവും എന്നെ തഴുകിയുണർത്തും

ഒരോ കാലൊച്ചയിലും കൺകൾ  പരതും
ആരോ വിളിക്കുന്നതായി മനസ്സ് പറയും
അരികിലായി നീയുണ്ടെന്ന്
ആത്മഗതം ചെയ്യുമെന്നല്ലാതെ
അന്നും  ഇന്നും
നിന്നെ ഞാൻ അറിയാതെ പോകുന്നു.

എവിടെ ഇനി തിരയുമെന്നറിയില്ല
കാലമിത്രയും കാത്തിരുന്നതിൻ
നിരാശമറയ്ക്കാൻ
എൻ്റെ ചുണ്ടിൽ വിരിയിച്ച നിൻ്റെ പുഞ്ചിരി
നിന്നെ സ്വാഗതമേകാനായി
എന്നോ എന്നിൽ ഒരുങ്ങിയിരുന്നു.

സ്വപ്നങ്ങളിലെ അവ്യക്തതകൾ
നൊമ്പരമായി  അവശേഷിക്കവെ
ഒരുനാൾ നീ വരുമെന്ന കാത്തിരിപ്പ്
ഇനിയും നീളുമോ കൃഷ്ണാ...





No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...