November 23, 2024

അറിയില്ല

ചിന്തകളിൽ
വിശ്വാസങ്ങളിൽ
നാം അടിമകളായത്
എന്നെന്ന്  അറിയില്ല

കാണുന്നതിൽ
അറിയുന്നതിൽ
അടിച്ചമർത്തലുകൾ
നമ്മുടെ ഭാഗമായത്
എന്നെന്നും അറിയില്ല

അടിമയാക്കാനുള്ള
അടിമത്തം രുചിക്കാനുള്ള
വെമ്പൽ എന്നുമുതൽ
നമ്മുടെതായി
എന്നും അറിയില്ല

സ്വാതന്ത്ര്യം 
സ്വയം നേടാനും
മറ്റുള്ളവർക്ക് ഏകാനും
കഴിയുന്നതാണെന്ന് 
എന്ന് നാം തിരിച്ചറിയും
എന്നും അറിയില്ല.

ഭയമാണ്..
നഷ്ടമാകുമെന്ന ഭയം
നമ്മെ നാം അല്ലാതാക്കുന്ന
ആ ഒന്നിനെ  മറികടക്കാൻ 
ഇനിയും എത്ര നാൾ
ജീവിതം നാം ഹോമിക്കും
എന്നും അറിയില്ല.

തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ ...

അതിനു കഴിയുമോ?
അറിയില്ല.

No comments:

Post a Comment

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...