എന്‍റെ നാട്ടില്‍ ഒരു
ചായപ്പീടികയുണ്ട് നാട്ടിലെ ആണുങ്ങള്‍ പെണ്ണുങ്ങള്‍ക്ക് തലവേദനയുണ്ടാക്കാന്‍ ചീട്ടു കളിക്കാനായി അവിടെ തമ്പടിക്കുക പതിവാണ്.
ആടുന്ന പഴയ ബെഞ്ചും
കൈയൊന്നു വെച്ചാല്‍ കുലുങ്ങുന്ന മേശയും പിന്നെ ചാറല്‍ മഴയിലും ചോരുന്ന മച്ചും.ഇതൊക്കെ
ആണെങ്കിലും നാട്ടിലെ പണിയില്ലാത്ത ആണുങ്ങളുടെ വരുമാനമാര്‍ഗവും ബോറഡി മാറ്റുന്ന
ക്ലബ്ബും ആയിരുന്ന അത് പലര്‍ക്കും ഒരു കൊച്ചു സ്വര്‍ഗം തന്നെയായിരുന്നു.
പീടികയുടെ പഴക്കത്തിനോടൊപ്പം തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊന്നു കൂടി
അതിനുണ്ടായിരുന്നു ഒരു പേര്- അത് മറ്റൊന്നുമല്ല ‘അയോദ്ധ്യ’. എങ്ങിനെ ഈ പേരു വന്നു.
ഞാന്‍ പലപ്പോഴും ആലോചിച്ചു .
ചില ദിവസങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന്‍ ഈ അയോദ്ധ്യയിലേക്ക്
ഒരു ഘോഷയാത്രയുണ്ട്. ആ ദിവസങ്ങളിലാണ് നമ്മുടെ നാട്ടില്‍ സമൂഹ ഓട്ട മത്സരം
നടക്കാറ്. ആടുന്ന ബെഞ്ചും മേശയും കടന്നു തുള്ളി നടത്തുന്ന ഓട്ടത്തില്‍
കഴിവുതെളിയിക്കാത്തവര്‍ക്ക് പോലീസുകാരുടെ വക പ്രോത്സാഹന സമ്മാനം ഉറപ്പാണ് . പോലീസ്
സ്റ്റേഷനില്‍ അവര്‍ക്കുള്ള സ്വീകരണം എങ്ങനെ എന്നൊന്നും അറിയില്ല. എങ്കിലും ഞാന്‍
ചിന്തിച്ചു കൊണ്ടിരുന്നത് ആ പേരു തന്നെയായിരുന്നു. അവസാനം ആരോ എന്നോടു പറഞ്ഞു ‘രാമന്‍റെ
പീടികയല്ലേ അത്. രാമനുള്ളടം അയോദ്ധ്യ ‘ . എന്തായാലും നാട്ടുകാരുടെ ഒരു സെന്‍സ്. ശ്രീരാമസ്വാമി
ക്ഷമിക്കട്ടെ.

No comments:
Post a Comment