May 08, 2017

മോഹിച്ചത്...

മോഹിച്ചതും  മോഹിപ്പിച്ചതും
വെറുതെയോ...

അരുതെന്നുള്ളം  പറഞ്ഞപ്പോഴും 
അടുക്കുകയാണ്...
അകലുവാന്‍ ചെയ്തതൊക്കെയും
നിന്നരികിലായി ചേര്‍ത്തു നിര്‍ത്തുന്നു.

എവിടേക്കു പോകുന്നു മനസ്സേ...
അറിഞ്ഞും എന്തിനായി
നിലയില്ലാക്കയത്തിലേക്കു തുഴയുന്നു.

ഒരുനാള്‍ അന്യമാകുന്നതിനെ
പല നാള്‍ സ്വന്തമാക്കിയ വിജയവും
ആ ഒരു നാള്‍ അന്യമാകുന്നതിലെ   പരാജയവും
മോഹ സൃഷ്ട്മല്ലെ.


നിത്യസത്യമായ പ്രേമമേ വന്നാലും
വെളിച്ചമായി തീര്‍ന്നാലും.

 






No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...