ചില നേരങ്ങളില്‍
നിന്നോര്‍മ്മകള്‍ എന്നിലുണരവേ
ഒരു കൂട്ടില്ലാത്തവനെന്ന ബോധം മായുവാന്‍
ആരോടെന്നില്ലാതെ ഞാന്‍ മിണ്ടാം...
ഒന്നു കാണുവാന്‍ ഏറെ കൊതിച്ചയാള്‍
ഇന്നെന്‍റെ ആരുമല്ലെന്നറിയുമ്പോഴും
വെറുതെ ഒന്നു മിണ്ടുവാന്‍
അറിയാതെ വന്ന മോഹം.
മനസ്സില്‍ പറഞ്ഞുവെച്ചതൊക്കെയുംനീ അരികിലെത്തവെ പറയാതെ,
ഒരു മാത്ര നിന്നരികില്‍ നില്‍ക്കാതെ
കാണാതപോല്‍
അകന്നു പോയത്,
ഭീരുത്വമോ...
ധര്‍മ ധീരതയോ...
നഷ്ടമാകുമെന്നറിഞ്ഞും സ്നേഹിച്ചതും
ആ ഒരു നാള്‍ വിതുമ്പിയതും
ആരറിഞ്ഞു...
ഒരു കണ്പീലി പോലും നീട്ടാതെ
ചെറുപുഞ്ചിരി പോലും നിനക്കേകാതെ
അറിയുമോ നീയെന്നെങ്കിലും.
കാണാന്‍ കൊതിച്ച്,
ഇരുള്‍വീഴും വരെയീ
കുളപടവില്‍ കാത്തിരിക്കുന്നതെനിയും
ആരെ...?
ഓരോ നെടുവീര്‍പ്പിലും
ആ അദൃശ്യ കരങ്ങളോട്
ചോദിച്ചു പോകുന്നു
എന്തിനായി നിന്നെ വിട്ടുകൊടുത്തു....
എല്ലാം പറഞ്ഞേല്‍പ്പിച്ചതല്ലെ....
എങ്കിലും സ്വയം ആശ്വസിപ്പിച്ചു
നിന്‍റെ നന്മ അതാകാം...
ആ കരങ്ങള്‍ക്ക് അറിയാത്തതായെന്താണ്.
No comments:
Post a Comment