December 15, 2024

വിപ്ലവം

കഴിഞ്ഞുപോയ
സഹന സമര വീഥിയിൽ
തിരിഞ്ഞു മെല്ലെ നോക്കവേ
അരികിൽ വന്ന കാറ്റിന്
സമരവിളി മുഴക്കവും 
ഉതിർന്നുവീണ മഞ്ഞിന്  
പൊലിഞ്ഞു വീണ രക്തഗന്ധവും. 

ചിരികൾ മാഞ്ഞ ബാല്യം 
ചിതറി വീണ യൗവനം
സ്വപ്നമറ്റ ജീവിതങ്ങൾ
എരിച്ചെടുക്കി നേടിയ
ഊതിക്കാച്ചിയ വിപ്ലവം.

ഉപ്പിനായി അറിവിനായി
ആരാധനയ്ക്കായി
സ്വാതന്ത്ര്യത്തിനായി ജ്വലിച്ചുയർന്ന
ആശയ ദൃഢത ആ വിപ്ലവം.

നാൾവഴിയിൽ കൊഴിഞ്ഞു പോയ 
സഹന സമര വീരരെ നിങ്ങൾ
ഇന്നിലേക്ക്  ഒരുക്കിയ വീഥിയിൽ
ലാഘവം നടന്നു പോകയാണ് നാം.

No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...