February 26, 2026

വേർതിരിവ്

നല്ലതെന്നും ചീത്തയെന്നും
രണ്ടുതരം വെറുതെയല്ലേ... 
പൂർണമായി എന്തുണ്ടിവിടെ.

സ്നേഹിക്കുന്ന ഹൃദയമില്ലാത്തൊരു
കാട്ടാളനുമില്ല.
കോപാഗ്നി കൺകളിൽ പടരാതൊരു
മാടപ്രാവുമില്ല.

വേർതിരിവ് കാണുന്നൊരു മനസ്സിനോട് 
ഇത് നല്ലതാണോയെന്ന് 
എന്നേ ചോദിക്കണമായിരുന്നു. 

No comments:

Post a Comment

എന്നും കൂടെയുള്ള

ഒന്നിനും വേണ്ടിയല്ലെങ്കിലും എ ന്നും കൂടെയുള്ള കാത്തിരിപ്പ് ... ആരെയും നോവിക്കാനല്ല മനസ്സിലാക്കാതെയല്ല നഷ്ടങ്ങളെ അറിയാതെ യുമ ല്ല ഒന്...