February 14, 2026

അനുഗ്രഹിച്ചെങ്കിൽ

കൃഷ്ണാ ...
നീയാണ് സർവ്വമെന്നറിയുന്നൊരാ നിമിഷം
അത് ക്ഷണമെങ്കിലും
മാഞ്ഞുപോകുന്നോരാ അനുഭൂതിയിലും
ചേതനയെ നിന്നോടെന്നും ചേർത്ത് നിർത്താൻ,
പ്രപഞ്ചം മയങ്ങുമാ 
പുഞ്ചിരി കണ്ടെന്നും മയങ്ങി നിൽക്കാൻ,
ലോകം നിറഞ്ഞിരിക്കും
ആ കുഞ്ഞിളം പാദങ്ങളെയെന്നും പിന്തുടരാൻ
അകതാരിലൂർന്ന കൊതി
എന്നെന്നുമുണ്ടാകാൻ
അനുഗ്രഹിച്ചെങ്കിൽ.

No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...