ശങ്കരനെല്ലൂരിലെ ഓർമ്മകളിൽ ശ്രീനാരായണഗുരു വായനശാല എന്നുമുണ്ട്. നാട്ടിലെ വീടുകളിൽ ടെലിവിഷൻ അത്രയ്ക്കങ്ങ് ഇല്ലാതിരുന്ന കാലത്ത് എല്ലാവർക്കും വേണ്ടി ടെലിവിഷനും ഡിഷ് ആൻറിനയും സ്ഥാപിച്ചു വായനശാലയെ പല ദിവസങ്ങളിലും പ്രത്യേകിച്ച് ഞായറാഴ്ചകളിൽ ടിവി ശാലയാക്കി വിപ്ലവം സൃഷ്ടിച്ച നാടിന്റെ സ്വന്തം വായനശാലയായിരുന്നു അത് .
ടിവി ഓൺ ചെയ്താൽ വായനശാലയിൽ നിൽക്കാനോ ഇരിക്കാനോ സൗകര്യം ഉണ്ടാവില്ല. അതിനാൽ തന്നെ പലരും ഡിഷ് ചാനലിൽ വരുന്ന പുതിയ സിനിമകൾ കണ്ടപ്പോൾ വീട്ടിലെ പഴയ ആന്റിന തിരിച്ച് ഡി ഡി മെട്രോയും ദൂരദർശനിൽ തുടർച്ചയായി വരുന്ന ഞായറാഴ്ച സിനിമകളും മടുപ്പില്ലാതെ കണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്തു വന്നു.
എങ്കിലും അധികം ആരും ശ്രദ്ധിക്കാതിരുന്ന ഒരു കൊച്ചു മുറി അവിടെയുണ്ടായിരുന്നു. ഒരു ലൈബ്രറി. അന്നൊരു ദിവസം ആദ്യമായി ആനന്ദൻ മാഷിന്റെ കൂടിയായിരുന്നു ഞാനവിടെ കയറിയത്. ഷെൽഫിൽ നിറച്ചുവെച്ച പുസ്തകങ്ങളിൽ വായിക്കാൻ ഏത് എടുക്കണം എന്നറിയാതെ നിന്ന എന്നോട്, നിനക്ക് എത്ര വയസ്സായി എന്ന് ലൈബ്രേറിയനായ മാഷ് ചോദിച്ചു, തുടർന്ന് വിക്രമാദിത്യ കഥകൾ എന്ന പുസ്തകം മാഷ് എന്റെ കൈയിൽ വെച്ച് തന്നു. അതിനു ശേഷം ആ ലൈബ്രറി ജീവിതത്തിന്റെ ഒരു ഭാഗമായി തീരുകയായിരുന്നു . പന്ത്രണ്ട് വർഷം മുന്നേ അവിടെ നിന്നും അവസാനമായി എടുത്ത വായിച്ച വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന അവിസ്മരണീയമായ നോവൽ വരെ അതു തുടർന്നു.
ആനന്ദൻ മാഷ് എന്റെ അയൽവാസിയായിരുന്നു. ഞങ്ങൾ റോഡിൽ നിന്ന് ക്രിക്കറ്റ് കളിക്കുന്നത് ആ വീട്ടിലെ ഉമ്മറത്തിരുന്ന് ഇടയ്ക്കൊക്കെ മാഷ് കാണാറുണ്ട്, എങ്കിലും പന്ത് അദ്ദേഹത്തിന്റെ പറമ്പത്ത് വന്നുവീഴുന്നതും അതെടുക്കാൻ ഇടയ്ക്കിടെ ഞങ്ങൾ കയറി ഇറങ്ങുന്നതും മൂപ്പർക്ക് അത്ര ഇഷ്ടമായിരുന്നില്ല, എന്നാലും ഞങ്ങളെ ആരെയും അങ്ങനെ പിണക്കാറുമില്ല. അതിന് ചെറിയ ഒരു കാരണമുണ്ട്.
ഒരുകാലത്ത് പഴയ ഒരു ബജാജ് സ്കൂട്ടർ ആയിരുന്നു മാഷ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം അത് മാറ്റി ഒരു ഓമിനി വാൻ വാങ്ങി. അയൽക്കാരൻ ആയതിൽ ഞാൻ ഒത്തിരി സന്തോഷിച്ചു. വീടിനുമുന്നിൽ നേരെ നോക്കിയാൽ കാണുന്നത് ഓമിനി ആണല്ലോ.
കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്, സാധനം വിചാരിച്ചതു പോലെ അങ്ങിനെ സ്റ്റാർട്ട് ആകുന്നില്ല. ചിലപ്പോഴൊക്കെ തള്ളാൻ എന്നെ വിളിച്ചിട്ടുണ്ട്, കഴിയുന്നതുപോലെ ആ വണ്ടി ഞാൻ തള്ളിയിട്ടുമുണ്ട്. പിന്നീടങ്ങോട്ട് ആ വണ്ടി തള്ളാതവരായി ഞങ്ങളുടെ ക്രിക്കറ്റ് ടീമിൽ ആരും ഉണ്ടായിരുന്നുമില്ല.
നാട്ടിലെ വെയിലും മഴയും കുളിരും നഷ്ടമാവുന്നത് ആരും ആഗ്രഹിച്ചായിരിക്കില്ല . ദൂരെയായി പോയാലും ഓരോ തവണയും അവിടെയെത്താൻ ആഗ്രഹിക്കും . ആനന്ദൻ മാഷ് മരണപ്പെട്ട വാർത്ത കേട്ടതു വരെ അത് അങ്ങിനെയായിരുന്നു . മാഷില്ലാത്ത നാടിനെ കുറിച്ച് ചിന്തിക്കാൻ എനിക്കെന്തോ കഴിഞ്ഞിരുന്നില്ല. എത്രയോ രാത്രികളിലെ സ്വപ്നങ്ങൾ എന്നെ വേദനിപ്പിച്ചത് ആ ചിന്തയായിരുന്നു. ആ വഴികളിലൂടെ നടക്കുമ്പോൾ, ഞാൻ താമസിച്ചിരുന്ന ആ വീടിന്റെ ഉമ്മറത്ത് ഇടയ്ക്ക് പോയിരിക്കുമ്പോൾ അപ്പുറത്തെ വീട്ടിൽ മാഷ് ഉണ്ടെന്ന് ചിന്തിക്കാനെല്ലാതെ മറിച്ച് ചിന്തിക്കാൻ ഇന്നും എനിക്കാകില്ല.

No comments:
Post a Comment