March 06, 2025

സാക്ഷി

അന്നേ..  പ്രണയം
നിൻ  കൈകളിൽ
ഏല്പിച്ചതാണ്
ഇന്നും അത് 
സുരക്ഷിതമാണെന്നറിയാം.

നീയും ഞാനും
രണ്ടു ദശാബ്ദങ്ങളായി
പെയ്തുപോയ മഴയും മഞ്ഞും
പെയ്തൊഴിയാത  കണ്ണുനീരിൽ
കാണാതെ പോയിരിക്കാം.
ചുട്ടു പൊള്ളുന്ന
വേനലിൻ ചൂടും
അണയാത്ത നെഞ്ചിലെ
കനലിൽ
അറിഞ്ഞില്ലായിരിക്കാം

ഋതുചക്ര പ്രവാഹത്തിനപ്പുറവും
നാം കാത്തിരിക്കും 
തിരിച്ചു വേണമെന്നു പോലും
പറയാതെ
സൂക്ഷിക്കാനായി
അന്ന്  കൈമാറിയതിന്
കാലം മൗന സാക്ഷിയാണ്. 

No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...