January 16, 2026

അകലെയാണെങ്കിലും

ഒരു കടലിൻ ഇരുകരയിലാണ് 
കാതങ്ങൾ അകലെയാണ്
എങ്കിലും ഒരുമാത്ര പോലും വേണ്ടതില്ല
അരികിലെത്തുവാനായി  

ഉള്ളമാകെ നീ നിറഞ്ഞു നിൽക്കവേ 
അറിയാതെ പൊഴിയും കണ്ണുനീരും
മൗനമായി നിന്നോട് പറയും
ഒരു കാത്തിരിപ്പിന്റെ നോവ്.

ഈ യാത്രയിൽ കൈകോർക്കാനുള്ളതോ  
കാലം തന്റെ പുഞ്ചിരിയിൽ
ഒളിച്ചു വെച്ചതെന്തെന്നറിയാനായി
കാത്തിരിക്കാം ഇനിയും.

No comments:

Post a Comment

എന്നും കൂടെയുള്ള

ഒന്നിനും വേണ്ടിയല്ലെങ്കിലും എ ന്നും കൂടെയുള്ള കാത്തിരിപ്പ് ... ആരെയും നോവിക്കാനല്ല മനസ്സിലാക്കാതെയല്ല നഷ്ടങ്ങളെ അറിയാതെ യുമ ല്ല ഒന്...