മറ്റേതൊരു നാടിനെ പോലെയും ശങ്കരനെല്ലൂരിനും ഒരു കള്ളുഷാപ്പുണ്ട്. ഡണ്ടിക്കൽ കുന്നു കയറിയാൽ ഇടതുഭാഗത്തായി കാണാവുന്ന നാടിന്റെ സ്വന്തം ഡണ്ടിക്കൽ ഷാപ്പ്. ഈ ഷാപ്പിന്റെ കുന്നിറക്കത്തിലൂടെ തന്നെയാണ് ബ്രേക്ക് ഇല്ലാതെ സൈക്കിളുമായി ശങ്കുമാമൻ പലപ്പോഴും പോയിരുന്നത്.
നാട്ടിലെ കള്ള് ചെത്തുകാരുടെ വരുമാന മാർഗ്ഗമായ ഈ ഷാപ്പിനോട് ചേർന്നാണ് ജനാട്ടന്റെ പീടിക. ചായ കുടിക്കാനും പത്രം വായിച്ച് ലോകവിവരം പറയാനും രാവിലെ തന്നെ അവിടെ പലരും ഒത്തുകൂടും. നാട്ടിലെ ഏതു വാർത്തയും ആദ്യം ചർച്ച ചെയ്യുന്നത് അവിടെയായിരുന്നതിനാൽ വീട്ടിൽ എത്ര നല്ല ചായ വെച്ച് കൊടുത്താലും ആണുങ്ങൾക്ക് ജനാട്ടന്റെ ചായ തന്നെ വേണം. ജനാട്ടന്റെ പാലവിൽ കഴിക്കാനും കുറച്ചുപേർ രാവിലെ ഉണ്ടാകും. ഒരു ചെറിയ പ്ലേറ്റിൽ ഒരുപിടി അവിലിട്ട് അതിനു മീതെ ചൂട് പാലൊഴിച്ച ശേഷം കുറച്ച് പഞ്ചസാര മുകളിൽ വിതറി തയ്യാറാക്കുന്നതാണ് പാലവിൽ .
വീട്ടിൽ മുത്തപ്പന് പയംകുറ്റി വെയ്ക്കുമ്പോഴും, അപൂർവമായി വെള്ളയപ്പം ഉണ്ടാക്കുന്ന അവസരങ്ങളിലും കള്ളു വാങ്ങിക്കാനായി കുട്ടികളെ ഷാപ്പിലേക്ക് പറഞ്ഞയക്കും. വീട്ടിലെ പ്രായമായവർക്കു വേണ്ടി സ്ഥിരമായി വൈകുന്നേരം കുപ്പിയുമായി ഷാപ്പിലേക്ക് പോകുന്ന ചില കുട്ടികളും ഉണ്ടായിരുന്നു. ചിലപ്പോൾ ആ കുപ്പിയിലെ കള്ള് വീട്ടിലെ മറ്റു ചിലർ കുടിക്കുകയും അറിയാതിരിക്കാൻ വെള്ളമൊഴിക്കുകയും ചെയ്യും, ശേഷമുണ്ടാകുന്ന കലപിലകളും വീടുകളിൽ സാധാരണമാണ്.
നാട്ടിലെ ആസ്ഥാന കുടിയന്മാരും ചീട്ടുകളിക്കാരും ആ ഷാപ്പു പരിസരത്തായുണ്ടാകും. ഷാപ്പിന്റെ തൊട്ടടുത്തുള്ള പിറുത്തിക്കാടാണ് പലപ്പോഴും ചീട്ടുകളി കേന്ദ്രം. പലരും ഷാപ്പിൽ നിന്നും കുപ്പിയുമായി അവിടേക്ക് പോകുന്നതും തിരിച്ചു വരുന്നതും കാണാം.
പലപ്പോഴും വീട്ടിലെ ചിലരെ അന്വേഷിക്കാനായി കുട്ടികളെ ഷാപ്പിനരികെ പറഞ്ഞയ്ക്കും. അവിടെയെത്തിയാൽ എന്താ.. എന്ന് അന്വേഷിക്കുന്ന ചിലരുടെ ചോദ്യവും നോട്ടവും. ചീട്ടുകളി സ്ഥലത്താണ് ആളെങ്കിൽ അങ്ങോട്ടേക്ക് വിടില്ല. ആരെങ്കിലും പോയി വിളിക്കും, ചിലപ്പോൾ പറഞ്ഞേക്കാം പൊയ്ക്കോളൂ എന്ന മറുപടിയായിരിക്കും.
ഉച്ചയാകുമ്പോൾ ഷാപ്പിലെ അടുക്കളയിൽ നിന്നും ഉയർന്നുവരുന്ന ഒരു മണമുണ്ട്. ചില നാടൻ പണിക്കാർ തങ്ങളുടെ ഉച്ചയൂണ് ഷാപ്പിലാണ് പറഞ്ഞു വെയ്ക്കാറ്, നല്ല എരുവുള്ള കല്ലുമ്മക്കായി വറവും മീൻ മൊളേഷനും കൂട്ടി ചോറ് കഴിക്കാം ആവശ്യമുള്ളവർക്ക് കൂടെ ഇത്തിരി കള്ളും കുടിക്കാം.
വൈകുന്നേരമാകുമ്പോഴേക്കും പലരും ആ പരിസരത്ത് ഒത്തുകൂടും. സന്ധ്യ കഴിയുമ്പോഴേക്കും ചിലരുടെ കണ്ണുകൾ ചുവന്നിരിക്കും. കാലുകൾ ശരിയായി ഉറപ്പിക്കാൻ കഴിയാത്തവരും എന്തെങ്കിലും പറഞ്ഞ് ശബ്ദം ഉണ്ടാക്കുന്നവരും കുഴഞ്ഞ വായിൽ പാട്ടു പാടുന്നവരും അങ്ങിനെ കള്ളും മീനും ചേർന്ന മണവുമായി ആ പരിസരത്തിനാകെ മത്തുപിടിച്ചതായി തോന്നും. ആ സമയങ്ങളിൽ അതിലൂടെ പോകാൻ കുട്ടികൾക്കും സ്ത്രീകൾക്കും ഇത്തിരി ഭയമാണ് . രാത്രി ഷാപ്പ് അടച്ചാൽ ഉച്ചത്തിൽ സംസാരിച്ചും പാട്ടു പാടിയും ചൂട്ടയും തെളിച്ച് പോകുന്നവർ
നാട്ടുവഴികളിലെ കാഴ്ചയാണ്.

No comments:
Post a Comment