ശങ്കരനെല്ലൂരിനെ കുറിച്ചുള്ള ഓർമകളുടെ തുടക്കം വയൽ അരികിലുള്ള ആ തോട്ടിൽ നിന്നാണ്.ആശാരി കാവിൽ കെട്ടിയാടുന്ന വസൂരിമാലയുടെ കുളിച്ചെഴുന്നള്ളത്തിന്റെ തുടക്കവും അവിടെ നിന്നാണ്.
തെയ്യ ദിവസം അർദ്ധരാത്രിയിൽ കോലധാരി തോട്ടിൽ നിന്നും കുളിച്ച്, മുഖത്തെഴുത്തിനു ശേഷം മുല്ല മാലയും ചുവപ്പ് വസ്ത്രങ്ങളണിഞ്ഞ്, വാദ്യഘോഷങ്ങളോടെ ഉഗ്രരൂപിണിയായി കുട്ടികളുടെ ഉച്ചത്തിലുള്ള കൂവിവിളികളോടെ തീപന്തത്തിന്റെ വെളിച്ചത്തിൽ അവിടെ നിന്നും ഉയർന്നു തുള്ളിക്കൊണ്ട് കാവിലേക്ക് വരും.ചെറു മീനുകളെ പിടിക്കാൻ തോർത്തുമായി തോട്ടിൽ പോകുമ്പോഴൊക്കെയും ഉറഞ്ഞുതുള്ളി വരുന്ന വസൂരിമാലയുടെ ചിത്രമായിരുന്നു മനസ്സിൽ.
വെള്ളമൊഴുക്കുള്ള കാലങ്ങളിൽ സ്ത്രീകൾ ആ തോട്ടിൽ തുണി അലക്കാൻ പോകാറുണ്ടായിരുന്നു. പലർക്കും അവരുടേതായ അലക്കു കല്ലും മിച്ചം വരുന്ന സോപ്പ് ഒളിപ്പിച്ചു വെക്കാനുള്ള പൊത്തുകളും അവിടെയുണ്ടായിരുന്നു .
വീട്ടിലെ പെണ്ണുങ്ങൾ അലക്കാൻ പോകുമ്പോൾ കൂട്ടിനു പോയാൽ മീൻ പിടിക്കാനായി തോർത്ത് തരുമായിരുന്നു. അതിനാൽ അലക്കാനായി പെണ്ണുങ്ങളുടെ കൂടെ തോട്ടിൽ പോകുന്നത് കുട്ടികൾക്ക് വലിയ ഇഷ്ടമായിരുന്നു. മീൻ പിടിച്ച് കഴിഞ്ഞ് തിരിച്ചു കൊടുക്കുന്ന തോർത്തിലെ മണ്ണും ചരലും കണ്ട് ഇനി തോർത്തു തരില്ല എന്നു പറഞ്ഞുള്ള ശകാരവും ഒരുപാട് തവണ കേട്ടിട്ടുണ്ട്.
തോട്ടിന്റെ അരികിലാണ് പൊട്ടന്റെ വീട്. തോട്ടിൽ പോകുന്ന സമയങ്ങളിൽ പലപ്പോഴും കുട്ടികൾ പറഞ്ഞിരുന്നത് പൊട്ടൻ ആൾക്കാരെ പിടിക്കാൻ വരുന്ന പേടിപ്പെടുത്തുന്ന കഥകളായിരുന്നു. തോട്ടിലേക്ക് പോകുന്ന വഴി പലപ്പോഴും പൊട്ടനെ കാണാറില്ല. എങ്കിലും, ആ വീടിൻന്റെ പരിസരത്ത് എവിടെയെങ്കിലും പൊട്ടനുണ്ടോ എന്ന് നോക്കുമായിരുന്നു.
തിരിച്ചു വരുന്ന വഴി അവിടെ എത്താറാകുമ്പോൾ, " പൊട്ടനതാ ഓടിക്കോ.." എന്ന് കൂടെ ഉള്ളവർ ആരെങ്കിലും പറയുന്നത് കേട്ട് പലപ്പോഴായി ഓടിയത് ഇന്നും ഓർമ്മയാണ്. ഉം ഉം എന്ന് ശബ്ദമുണ്ടാക്കി പൊട്ടൻ നടക്കുന്നതും ഇരിക്കുന്നതും ആ ഓട്ടത്തിനിടയിൽ പലപ്പോഴായി നെഞ്ചിടിപ്പോടെ കണ്ടിട്ടുണ്ട്.
ശങ്കരനെല്ലൂരിൽ സ്ഥിരതാമസമാക്കിയതിനു ശേഷമാണ് പൊട്ടന്റെ അമ്മ ദച്ചിമി കുഞ്ഞീമയെ കാണുന്നത്. അവരുടെ അച്ഛൻ നാട്ടിലെ ഒരു ജന്മി ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ദച്ചിമി കുഞ്ഞീമയുടെ രണ്ട് മക്കളിൽ ഇളയവനാണ് പൊട്ടൻ. മൂത്തയാൾ ശ്രീധരൻ , സുന്ദരനായിരുന്നു, നല്ല സ്വഭാവഗുണമുള്ളയാൾ.
ദുരൂഹമായ ഏതോ കാരണത്താൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അയാൾ കുറച്ച് കാലത്തിനു ശേഷം മരണപ്പെടുകയായിരുന്നു. ശങ്കരനെല്ലൂരിന്റ ആ ദുരൂഹതയാണ് ഒരു പ്രഹളികയെന്നോണം എന്നും ചിന്തകളിൽ നിറഞ്ഞിരുന്നത്.
ദച്ചിമി കുഞ്ഞീമയും അമ്മമ്മയും കൂട്ടുകാരാണ്. വീട്ടിലേക്ക് വരുമ്പോഴൊക്കെയും മാധവി അവിടെ ഇല്ലേ .. എന്ന് സ്നേഹത്തോടെയും പരിഭവത്തോടെയും അവർ ഉച്ചത്തിൽ വിളിച്ചു ചോദിക്കുമായിരുന്നു. കൂട്ടുകാരികൾ രണ്ടുപേരും പലതും സംസാരിക്കും, അമ്മമ്മ പണ്ട് രാത്രിയിൽ ഭാഗവതം വായിക്കുന്നതും, അത് കേൾക്കാനായി ദച്ചിമി കുഞ്ഞീമയുടെ അച്ഛൻ ഉറങ്ങാതെ കാത്ത് നിൽക്കുന്നതും, അങ്ങിനെ പലതും, എങ്കിലും ആ സംസാരം പലപ്പോഴും ചെന്നെത്താറ് പൊട്ടനിലാണ്. കണ്ണു കാണാത്ത തന്റെ മകന് പൂവു പറിച്ച് കൃഷ്ണ വിഗ്രഹത്തിൽ ചാർത്തുന്നത് വലിയ ഇഷ്ടമാണ് എന്ന് ആ അമ്മ ഒരിക്കൽ പറഞ്ഞിരുന്നു. പൊട്ടനെ കുറിച്ചുള്ള ഇത്തരം സംസാരങ്ങൾ കേൾക്കുന്നതിനിടെ ഒരിക്കൽ അയാളെ മഹാനുഭാവാ എന്ന് മനസാ വിളിച്ചു പോയിട്ടുണ്ട്.
കൂട്ടുകാരിക്ക് വിശേഷിച്ച് എന്തെങ്കിലും പലഹാരം അമ്മമ്മ കൊടുത്താൽ ഇത് എന്റെ പൊട്ടന് വലിയ ഇഷ്ടമാണ് എന്ന് പറഞ്ഞ്, ചിലപ്പോൾ അവർ അത് പൊതിഞ്ഞു കൊണ്ടുപോകും. തന്റെ മകന് ഇഷ്ടപ്പെട്ട പലതും തയ്യാറാക്കി കൊടുക്കാൻ കഴിയുന്നില്ല എന്നുള്ള വിഷമം അവരുടെ വാക്കുകളിൽ പലപ്പോഴും പ്രകടമായിരുന്നു.
അമ്മമ്മ മരിച്ചതിൽ പിന്നെ ദച്ചിമി കുഞ്ഞീമ്മ വീട്ടിലേക്ക് അധികം വരാറില്ല .
ഇടക്കാലത്ത് ആ അമ്മ തന്റെ മകനെയും കൂട്ടി തൊട്ടടുത്തുള്ള പീടികയിലേക്ക് പോകാറുണ്ടായിരുന്നു. ആ പീടികത്തിണ്ണയിൽ ഇരിക്കുമ്പോൾ അടുത്ത് വരുന്നവരെ തൊട്ടും മണപ്പിച്ചും മനസ്സിലാക്കാൻ അയാൾ ശ്രമിക്കുമ്പോൾ ആ അമ്മയും സഹായിക്കും. അൽപ നേരം അവിടെ ഇരുന്ന് നാട്ടുവർത്തമാനങ്ങൾ പറഞ്ഞതിനു ശേഷം തന്റെ മകനെയും കൂട്ടി പതുക്കെ വീട്ടിലേക്ക് നടന്നു പോകുന്ന പ്രായമായ ആ അമ്മയെ ഒരിക്കലും മറക്കാൻ കഴിയില്ല.

No comments:
Post a Comment