അന്നൊരു വിഷുദിവസം കുറച്ച് ഇറുങ്ങിയ ഷർട്ടുമിട്ടാണ് കുട്ടൻ വീട്ടിൽ വന്നത്.
വിഷു ആയിട്ട് പുതിയ ഷർട്ടൊക്കെ ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു.
ഷർട്ട് കുറച്ച് ചെറുതായി പോയല്ലോ കുട്ടാ എന്ന് പറഞ്ഞപ്പോൾ, അതെ, ഇത്തിരി ടൈറ്റാണ്, കഴിഞ്ഞ ഓണത്തിനു കൊടുത്ത തുണിയാണ് ഇന്നലെയാണ് വിജയേട്ടൻ തയ്ച്ചു തന്നത് എന്ന് ഇത്തിരി വിഷമത്തോടെ അവൻ പറഞ്ഞു .
എന്തായാലും ഓണത്തിന് കിട്ടിയില്ലെങ്കിലും വിഷുവിന് കിട്ടിയല്ലോ എന്ന് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു .
അവൻ ചിരിച്ചോ എന്ന് ഓർമ്മയില്ല.
കിട്ടൻ മാഷെ പീടികയിൽ ഇരുന്നുകൊണ്ട് വിജയേട്ടൻ തയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. കാര്യങ്ങൾ നന്നായി ചെയ്യുമ്പോൾ കുറച്ച് നേരമൊക്കെ വൈകും. അത് അത്ര വലിയ തെറ്റൊന്നും അല്ലെന്ന് വിജയേട്ടന് നന്നായി അറിയാം.
ഇടക്കാലത്ത് വിജയേട്ടൻ പലചരക്ക് കച്ചവടം തുടങ്ങി. സാധനം വാങ്ങാൻ പോയാൽ പൊതിയേണ്ട പേപ്പർ വളരെ കൃത്യമായി മുറിച്ചെടുക്കും. അതിനിത്തിരി സമയമെടുക്കുമെങ്കിലും സ്കെയിൽ വെച്ചാൽ പോലും ആ കൃത്യത കിട്ടില്ല. അളവും തൂക്കവും വളരെ കൃത്യമായിരിക്കും കുറച്ചു സമയമെടുക്കുമെങ്കിലും ഒരു മണി പോലും അളവിൽ വ്യത്യാസം ഉണ്ടാകില്ല.
സാധനം പൊതിഞ്ഞതിനുശേഷം വിജയേട്ടന് മീശ ഒന്നു തടവി ശരിയാക്കണം. ശേഷം മേശപ്പുറത്തിരിക്കുന്ന ചീർപ്പ് എടുത്ത് മുടി വാരി, മുണ്ട് ഒന്ന് കൂടി മാടി കെട്ടണം. ഇത്തരത്തിൽ വളരെ വൃത്തിയായി കാര്യങ്ങൾ ചെയ്യുന്നതിനാണ് സമയം കൂടുതൽ എടുക്കുന്നു എന്ന് പലരും പറയുന്നത് .
വിജയേട്ടൻ അത്തരം കമൻറുകൾ ഒന്നും ശ്രദ്ധിക്കാറില്ല. അത്യാവശ്യം ആൾക്കാർ കടയിൽ നിന്ന് സാധനം വാങ്ങാറുമുണ്ട്.
പക്ഷേ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇടേണ്ട ചായപ്പൊടി വാങ്ങിക്കാൻ പോകുന്നവരും വീട്ടിൽ വന്ന വിരുന്നുകാർക്ക് വേണ്ടി പഴമോ മറ്റ് സാധനങ്ങളോ വാങ്ങാൻ പോകുന്നവരും ആ സമയത്ത് അവിടെ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സൗമ്യനായ വിജയേട്ടനെ ശങ്കരനെല്ലൂരുകാർക്ക് ഇഷ്ടമാണ്. ദച്ചിമി കുഞ്ഞിമ്മ സുഖമില്ലാതെ മകനെയും കൊണ്ട് ആ പീടികത്തിണ്ണയിൽ പലപ്പോഴും പോയിരുന്നത് ആ ഇഷ്ടക്കൂടുതൽ കൊണ്ട് തന്നെയാകാം.
ആ സംഭവത്തിനുശേഷം മറ്റേതെങ്കിലുമൊരു ഓണത്തിന് തുണിയുമായി കുട്ടൻ വിജയേട്ടന്റെ അടുത്ത് പോയോ എന്നറിയില്ല. അവൻ ഒരിക്കലും മറക്കാത്ത ആ വിഷുക്കോടിയെ കുറിച്ച് വിജയേട്ടന് വലിയ ധാരണ ഒന്നും ഉണ്ടാകില്ല, മൂപ്പർ എത്ര ഓണവും വിഷുവും കണ്ടതാണ്.

Super da
ReplyDeleteAdiipolii.....
ReplyDeleteSuper
ReplyDelete