ശങ്കരനെല്ലൂരിന്റെ മനോഹാരിത നാട്ടിലെ വയലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശങ്കരനെല്ലൂർ മഹാദേവക്ഷേത്രത്തിനു മുന്നിൽ നിന്നും തുടങ്ങുന്ന ആ വയൽ ശങ്കരനെല്ലൂർ സ്കൂളും കഴിഞ്ഞു കൈതച്ചാൽ വരെ നീണ്ട് കിടക്കുന്നു. വയലരികിലെ തോടുകളും വയലിലെ ഇരുവശത്തുമുള്ള നീണ്ടുകിടക്കുന്ന ചിറകളും(വരമ്പുകളും) ഇന്ന് പഴയതുപോലെ ഉപയോഗിക്കാറുണ്ടോ എന്നറിയില്ല. പണ്ട് ഒരു കാലത്ത് ആ ചിറയിലൂടെ നടന്നായിരുന്നു കുട്ടികൾ ശങ്കരനെല്ലൂർ സ്കൂളിൽ പോയിരുന്നത്. നാട്ടിലെ ഒട്ടുമിക്കപേരും നടന്നു പോയിരുന്നതും ആ ചിറയിലൂടെ തന്നെയായിരുന്നു .
തോടും വയലും കടന്നാൽ റോഡിന്റെ മറുവശമായാണ് ബാലേട്ടന്റ ചായപ്പീടിക.
ആ ചായപ്പീടിക അറിയാത്തവരായി നാട്ടിൽ ആരും ഉണ്ടായിരുന്നില്ല. നാട്ടിലെ ആണുങ്ങൾ തങ്ങളുടെ വിനോദ കേന്ദ്രമായ ആ പീടികയിൽ പോകുന്നത് ചായ കുടിക്കാനൊന്നുമല്ല, അത് ആ പഴയ പീടികയിലെ മുകളിലത്തെ നിലയിൽ രാപ്പകൽ ഭേദമന്യേ നടക്കുന്ന ചീട്ടുകളിയിൽ പങ്കെടുക്കാനാണ്. പണം വച്ചുള്ള ചീട്ടുകളി ആയിരുന്നതിനാൽ ഓരോ കളിക്കും ബാലേട്ടന് കുറച്ചു കമ്മീഷൻ കിട്ടും. കാലങ്ങൾ ഒത്തിരി കഴിഞ്ഞപ്പോൾ ബാലേട്ടൻ ശങ്കരനെല്ലൂരുകാരുടെ ശീട്ടു ബാലേട്ടനായി. പണിയില്ലാത്ത നാട്ടിലെ ആണുങ്ങൾ തേരാപ്പാര നടക്കാതെ പണം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നത് അവിടെയിരുന്നാണ്. ചീട്ടുകളിയിലൂടെ പണക്കാരായ പലരും പല നാടുകളിലും ഉണ്ടായിരുന്നെങ്കിലും ശങ്കരനെല്ലൂർ അങ്ങനെ ഒരാളെയും നാളിതുവരെ സംഭാവന ചെയ്തിട്ടില്ല.
നാട്ടിലെ പല ആണുങ്ങളെയും ഏതെങ്കിലും ഒരാവശ്യത്തിന് അന്വേഷിച്ചു പോയിരുന്നത് ശീട്ടുബാലേട്ടന്റെ പീടികയിൽ ആയിരുന്നു. വീട്ടിൽ അങ്ങിനെ അടങ്ങിയിരിക്കുന്ന സ്വഭാവം ശങ്കരനെല്ലൂരിലെ വീരശൂര പരാക്രമികളായ ആണുങ്ങൾക്ക് തീരെ ഇല്ലാത്തതിനാൽ ആരും വീട്ടിലേക്ക് അന്വേഷിച്ചു പോകാറില്ല. വീട്ടിലെ ആണുങ്ങൾ ഭക്ഷണം പോലും കഴിക്കാതെ അവിടെയിരുന്ന് അധ്വാനിക്കുന്നത് പല ഭാര്യമാരെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചിരുന്നത്. ഉച്ചഭക്ഷണവുമായി ആ പീടികയിലെത്തി ചീട്ട് കളിക്കുന്നവരുടെ കൂടിയിരുന്ന് പ്രതിഷേധിച്ച തന്റേടികളായ ഭാര്യമാരും ശങ്കരനെല്ലൂരിലുണ്ടായിരുന്നു.
പൈസ വെച്ച് ചീട്ട് കളിക്കുന്നതിനാൽ പലപ്പോഴും പോലീസ് വണ്ടി അവിടെ എത്തുകയും പലരെയും തൂക്കിയെടുത്ത് ജീപ്പിലേക്കിടുകയും ചെയ്യാറുണ്ട്. പോലീസിന് പിടികൊടുക്കാതെ വയലും തോടും കടന്ന് ഓടിയവരും ഒട്ടും കുറവല്ല. പോലീസ് സ്റ്റേഷനിൽ എത്തിയാൽ ട്രൗസർ മാത്രമേ ഉടുക്കുവാൻ അനുവദിച്ചിരുന്നുള്ളൂ. അതിനാലാണോ എന്ന് അറിയില്ല എന്റെ അമ്മാവൻമാർക്കൊക്കെ ഒത്തിരി ട്രൗസർ ഉണ്ടായിരുന്നു. പുറത്തു പോകുമ്പോൾ മറക്കാതെ അത് ഉടുക്കുവാൻ വീട്ടിലെ പെണ്ണുങ്ങൾ പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്യുമായിരുന്നു.
ഇളയ അമ്മാവൻ ഗൾഫിൽ നിന്നും നാട്ടിൽ ലീവിന് വരുന്നത് ശീട്ടു ബാലേട്ടന്റെ പീടികയിൽ പോകാനാണോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. അമ്മായി അറിയാതെ അവിടെ പോകുന്നു എന്ന സന്തോഷം പലപ്പോഴും മൂപ്പർക്ക് ഉള്ളിൽ തോന്നുമെങ്കിലും ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന രീതിയിൽ അറിയാത ഭാവത്തിൽ തന്നെ അമ്മായി പെരുമാറും. പല ദിവസങ്ങളിലും സന്ധ്യകഴിഞ്ഞ് വീട്ടിലേക്ക് കയറി വരുന്ന അമ്മാവൻ അന്നത്തെ കളിയിൽ എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ കഴിക്കാൻ പെട്ടിയപ്പമോ കൂന്തിയോ വാങ്ങിച്ച് കൈയിൽ കരുതിയിട്ടുണ്ടാകും. അതിനാൽ തന്നെ കളിക്കാൻ പോകുന്ന അമ്മാവനു വേണ്ടി ഞങ്ങളാരെങ്കിലുമൊക്കെ പ്രാർത്ഥിച്ചിരുന്നു. എങ്കിലും ദൈവം പലപ്പോഴും അതൊന്നും ശ്രദ്ധിച്ചതായി തോന്നിയിരുന്നില്ല.
ശീട്ടുബാലേട്ടൻ മരണപ്പെട്ടതിൽ പിന്നെ അവിടെ കളികളൊന്നും പഴയതുപോലെ നടക്കാറില്ല. ബാലേട്ടനെ കുറിച്ച് ഓർക്കുമ്പോൾ പലപ്പോഴും ഓർമ്മവരുന്നത് പോലീസ് എത്തിയാൽ തന്റെ ഭാര്യയോട് അങ്ങേര് പറയുന്ന ഒരു ഡയലോഗാണ് .
" സൗദാമിനി എന്റെ ട്രൗസർ ഇങ്ങെടുത്തേ..."

👍 👍 👍
ReplyDelete