April 11, 2026

നീ അറിയുന്നില്ല

ഇത്രമേൽ പ്രണിയമോയെന്ന്

നിലാകുളിരും

സ്വകാര്യം ചോദിക്കവേ

അത്രമേൽ നീ അറിയാത്തതിൽ

നക്ഷത്ര മിഴികളെ ഈറനണിയിച്ച്

മഞ്ഞുതുള്ളിയും പൊഴിയുകയായി.


കാല പ്രവാഹത്തിൽ

എന്നും നീ പുതിയൊരാളാണ്

വർഷമേ ...

ചുട്ടുപൊള്ളുന്നൊരു മനസ്സുമായി

കാത്തിരിക്കുന്നത്

ഇന്നും നീ അറിയില്ലെന്ന് മാത്രം.

No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...