April 28, 2026

സൊറ -2

നീ ആ കുട ഇങ്ങെടുക്കോ . ചെടിക്കൊക്കെ രാവിലെ തന്നെ വെള്ളം ഒഴിച്ചൂടായിരുന്നോ. ഇതും ഞാൻ തന്നെ ചെയ്യണോ. വെയിലായി ഇപ്പൊ.

ഓഫിസിൽ നിന്ന് കിട്ടിയ കുട എടുക്കട്ടേ ..

ആ കുടയല്ലേ. പറമ്പിനും ഒരു തണല് കിട്ടും. ഇന്നലെ കുടമാറ്റം കണ്ടപ്പോളേ തോന്നിയതാ അതൊന്ന് നീർത്തണോന്ന്.

അന്ന് കുട കണ്ടപ്പോൾ എന്തൊക്കെ ആയിരുന്നു , ഒന്നും കാണാതേ കമ്പനിക്കാർ ഇത് തരില്ലാന്ന് ഇപ്പൊ അമ്മയ്ക്ക് മനസ്സിലായോ. ഇത് പോലത്തെ ഒരു നാലെണ്ണം കൂടി തന്നെങ്കിൽ ടെറസിൽ വെക്കായിരുന്നു.

നീ പോയി ചോദിക്ക്.

തന്നാലും കൊണ്ട് വരാൻ പ്രയാസാണ് . കഴിഞ്ഞ തവണ വന്നപ്പോൾ ട്രെയിനിൽ നിന്ന് കുട തട്ടിയാണോ എന്നറിയില്ല ഒരു നിലവിളി ശബ്ദമൊക്കെ കേട്ടായിരുന്നു.

എന്നാല് വണ്ടി പിടിച്ചൂടായിരുന്നോ.

ഉം ...ശരിയാ ... ഗുഡ്സ് ഓട്ടോ പിടിക്കായിരുന്നു .

പിന്നെന്താ..

അല്ല , ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ലാലോ

എന്ത് ..

അത് പിന്നെ ... ആ കുടയുമായി വല്യ വണ്ടിയായ ട്രെയിനിൽ വന്നതിനെ കുറിച്ച് പറഞ്ഞതാ.

No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...