April 17, 2026

അറിയില്ല നീ

അറിയില്ല നീ
വഴികൾ പ്രിയമായത്
നിന്നെ കാണുമെന്നതിനാലെന്ന്

നാളിത്രയും കാത്തിരുന്നതും
നീ അറിഞ്ഞെന്ന് വരില്ല

നിനക്കായി കാത്തുവെച്ച വാക്കുകൾ
പറയാതെ എന്നിലലിഞ്ഞതും
നീ അറിഞ്ഞിരിക്കില്ല

നിൻ കൺകളിൽ
ഞാനെന്റെ സ്വപ്നങ്ങളെ കണ്ടതും
ചിരിയിലും നിന്നോടുള്ള
പ്രണയം ഒളിച്ചതും
നീ അറിഞ്ഞിരിക്കില്ല

ഒരു നാൾ അക്ഷരങ്ങൾ
നിന്നെത്തേടി എത്തുമ്പോഴും
അത് നീയാണെന്ന്
നീ തിരിച്ചറിയില്ല.

No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...