June 18, 2026

ആ തുടിപ്പ്

നിമിഷമോരോന്നും കളഞ്ഞു പോകാതെ

കാണണം കിന്നാരം പറയണം

ശ്വാസമോരോന്നും എന്നിൽ നിറയും

നിന്റെ കൂടെ ആകണം

ഇനി എല്ലാം നിനവുകൾ മാത്രമോ ?


പ്രിയമായ ആ വഴികളിൽ

ഒരുനാൾ ഇനി പോകവേ

മനസ്സ് പതറില്ലെന്നതും

നേർത്തൊരു വിശ്വാസം മാത്രമോ ? .


ഒന്നിച്ചു തൊഴാൻ കൊതിച്ചിടങ്ങളിൽ

ഈറനണിഞ്ഞ കൺകളാൽ

തനിച്ചെങ്കിലും പോകണം

ആശ്വാസമേകാൻ പറയണം.


രാത്രിമഴയിൽ കൂട്ടായി വന്ന മിഴിനീര്

മഴ തീർന്നും പെയ്തൊഴിയാതെ

ഏതൊരു ആഴിയിൽ

വലിച്ച് പോകുന്നതെന്നും അറിയില്ല .


ഓരോ നിമിഷവും അലയടിക്കും

ആ ഓർമ്മകളിലും

ആശ്വാസമായി വേദനയായി

നെഞ്ചിൽ ഊർന്ന് വരും

അവാച്യമാം ആ തുടിപ്പ്

എന്നെ കുറിച്ചുള്ള

നിന്റെ ഓർമകളോ

അതോ ഇതും നിനവോ ?

No comments:

Post a Comment

ഞാനറിയുന്നു

അകലെയാണെങ്കിലും ഒന്നും പറയാറിലെങ്കിലും അറിയുന്നു ഞാൻ... കാണന്നമെന്നില്ലെന്നു പറയുമ്പോൾ തൂവുന്ന കണ്ണുനീരിലും കാണുന്നു ഞാൻ... അകന്നു പോകുന്ന ക...