അവളെ ഓൺലൈനിൽ കാണുന്നില്ലാലോ . വിഷുവിന് ആശംസ അയച്ചതാണ് പിന്നെ ഒരു വിവരവുമില്ല . സുഖാണോ എന്ന് ഒരു മെസ്സേജ് ഇട്ടാലോ. അമ്മ കേൾക്കുന്നുണ്ടോ?
വേണ്ട .
വേറെ ഏതെങ്കിലും ചോദിച്ചാലോ . എന്തൊക്കെയാ വിശേഷങ്ങൾ ഇപ്പോൾ കാണാനില്ലലോ എന്നൊക്കെ
അതൊന്നും വേണ്ട
എന്നാലും .
ഒരു എന്നാലും ഇല്ല. എടാ .. ചിലപ്പോൾ അവൾ ചേച്ചിയുടെ വീട്ടിൽ പോയിരിക്കും .
അതിനെന്താ ...മൊബൈൽ അല്ലെ. വല്യ കനമൊന്നും ഇല്ലാലോ .
ശരിയാ.. അമ്മിക്കുട്ടിയൊന്നും അല്ലല്ലോ.
ഉം ..അമ്മിക്കുട്ടി എന്റെ നെഞ്ചിലാ ഇട്ടിരിക്കുന്നെ .
നീ ഇതും നോക്കിയിരുന്നോ . ചിലപ്പോൾ അവൾ ഒരു ഏട്ടനെ പോലെയാണ് കാണുന്നെങ്കിലോ ? അവൾക്ക് അങ്ങനെ ആരും ഇല്ലാലോ .
ആയിരിക്കുവോ.. സാരമില്ല.. സന്തോഷേയുള്ളൂ . തിരിച്ച് ഒന്നും പ്രതീക്ഷിക്കാത്ത സ്നേഹായിരുന്നല്ലോ.
No comments:
Post a Comment