July 10, 2026

നിൻ വഴികളിൽ

നിറഞ്ഞ മനസ്സോടെ ആശംസകൾ ...

ഈ താളുകൾ നിൻ വഴികളിൽ നിന്നും

ഇനി അടർത്തി മാറ്റാം .


നിനക്ക് പ്രയാസമാകാതിരിക്കാൻ

അകലെയായി

വാക്കുകൾ ഇടറാതിരിക്കാൻ

മൗനമായി

കൊതിച്ചാലും എളുപ്പമെത്താൻ കഴിയാത്ത

ദൂരെയായി .


നീ കേൾക്കാതിരിക്കാൻ

വേദന കാണാതിരിക്കാൻ

ഒന്നും അറിയാതിരിക്കാൻ

ചിരിക്കുന്ന മുഖവുമായി നിന്നെ കാണും വരെ ...


നാളെ ചിലപ്പോൾ അന്യരാകാം

അക്ഷരങ്ങ അനാഥരാകാം

സ്വപ്നങ്ങളും തനിച്ചാകാം

എങ്കിലും ഒരായിരം ആശംസകൾ നേരാം .

No comments:

Post a Comment

എന്നും കൂടെയുള്ള

ഒന്നിനും വേണ്ടിയല്ലെങ്കിലും എ ന്നും കൂടെയുള്ള കാത്തിരിപ്പ് ... ആരെയും നോവിക്കാനല്ല മനസ്സിലാക്കാതെയല്ല നഷ്ടങ്ങളെ അറിയാതെ യുമ ല്ല ഒന്...