July 17, 2026

മുന്നോട്ട് പോകണം

മുന്നോട്ട് പോകണം

പക്ഷെ വഴി അറിയില്ല

മനസ്സും ശൂന്യം.

ലക്ഷ്യമില്ലാത്ത യാത്രയിൽ

കാത്തിരിക്കുന്ന ആരെങ്കിലും

ചിലപ്പോൾ ഉണ്ടാകാം

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ

സ്നേഹിക്കുന്നൊരാ ..

പക്ഷെ തേടി അലയാൻ ഇനി ആകില്ല

കാലമിത്രയും അന്വേഷിച്ച് ഞാൻ തളർന്നു .

ഇനിയുള്ളത് തേടി വരണം

ചിലപ്പോൾ വരില്ലായിരിക്കാം

പ്രണയത്തെ പൂർണമായി അറിയുന്നൊരാളെ

ഇനി ഒരു ജന്മത്തിലും

ചിലപ്പോൾ കാണില്ലായിരിക്കാം .

എങ്കിലും...

ഇനി വരില്ലെന്ന് പറഞ്ഞ തീരത്ത്

വീണ്ടും വെറുതെ പോയി ഇരിക്കും

പക്ഷെ ഞാൻ തനിച്ചാണെന്ന് മാത്രം.

No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...