July 03, 2026

നീ അകലെയായി...

മേഘമേ നീ അകലെയായി ...

പെയ്തിറങ്ങുന്നതും കാത്തിരുന്ന

മണ്ണും തപിച്ചിരിക്കയായി .

അകതാരിൽ വന്നണയും

കുളിരിനായി കണ്ട സ്വപ്നവും

അകലെനിന്നും വന്ന കാറ്റെങ്ങോ കൊണ്ടു പോയി .


വർഷങ്ങൾ എത്ര കാത്തിരുന്നു

എത്ര ഋതുക്കളെ ധ്യാനിച്ചിരുന്നു

അത്ര കൊടും വേനലിലും

ഉള്ളിലെ രക്തം ഊർന്നു പോയപ്പോഴും

ഒരു നാൾ നീ വരുമെന്ന് കൊതിച്ചു പോയി .


ഏതൊരു കല്പാന്തത്തിനൊടുവിൽ

ഇനി വന്നണിയും .

അറിയാം, എന്ന് വരുമെന്ന്

പറയാൻ പോലും ആവതില്ലെന്നും.

ജന്മാന്തരങ്ങളിലെ കാത്തിരിപ്പും വെറുതെയെന്ന്

പറയാതെ നീ പറഞ്ഞത്

പോകവേ നിൻ കൺകൾ പൊഴിച്ച

ഒരു മഴ തുള്ളിയാലല്ലേ .

No comments:

Post a Comment

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...