ചിലപ്പോൾ ഓർക്കാറുണ്ടെന്ന്
പറഞ്ഞു കേട്ടു ,
സന്തോഷം ...
ഓരോ നിമിഷവും ഓർക്കാനുള്ളത്
എന്നും എന്റേത് മാത്രമായിരുന്നു .
ചുട്ടുപൊള്ളിക്കുന്ന വെയിലും
കരഞ്ഞു തീരാത്ത മഴയും
ഇരു ധ്രുവങ്ങളിലും
നിമിഷങ്ങൾ കയറി ഇറങ്ങുന്നെന്നും
തള്ളി നീക്കുന്ന രാവുകളിൽ
കൂടെ നിൽക്കുന്ന ദീർഘ നിശ്വാസങ്ങളിൽ
ശരിയെന്തെന്ന് അറിയാതെ
സ്വയം ചോദിക്കയാണ്
ഓർക്കാതിരിക്കാൻ ആകുമോയെന്ന് .
എത്ര അകലെ വന്നാലും
മനസ്സ് കൂടെ വരാൻ ഒരുക്കമല്ലെന്ന് ,
ചോര പൊടിയാൻ എന്തിനായി
അകലാതിരിക്കുന്നെന്ന് ചോദിച്ചാൽ
പൊടിയാൻ ഇനി ഒന്നും
ശേഷിക്കുന്നില്ലെന്ന് മറുപടി .
No comments:
Post a Comment