ഇനി ഞാൻ എങ്ങനെ മറക്കും
ശ്വാസം പോലും നിന്റെ കൂടെ ആയത്
ഞാനും അറിഞ്ഞില്ല .
ഓർക്കാതെ.. ഒരു ജൻമം നീങ്ങണം
ആഴക്കടലിൽ തനിച്ചെങ്കിലും
ആ സത്യം മനസ്സിലായി , ഞാൻ സ്വാർത്ഥനാണ് ...
അകന്നു നിന്നൊരാളെ
കാണാൻ പാടില്ലായിരുന്നു
അരികെ വരരുതായിരുന്നു ..
നിന്നോടുള്ള പ്രണയം
ഒരിക്കലും നിനക്ക് ചേരാത്ത പ്രണയം
നിന്റെ സങ്കല്പങ്ങളിൽ പോലും
ഇല്ലാത്ത പ്രണയം ...
ഇനി ഒരുനാൾ കണ്ടാലോ മിണ്ടിയാലോ
ആ പ്രണയവുമായി
ഞാൻ വരില്ല .
അക്ഷരങ്ങൾക്ക് ചിലപ്പോൾ
വേദന തോന്നാം , ശ്വാസം കിട്ടാതിരിക്കാം
പക്ഷെ നിന്നെ കുറിച്ചുള്ളതൊന്നും
ഇനി പാടില്ലെന്ന് പറഞ്ഞ് മനസ്സിലാക്കും .
നീ സന്തോഷമായിരിക്കണം
എല്ലാം എന്റെ സ്വാർത്ഥതയായിരുന്നല്ലോ .
No comments:
Post a Comment